ന്യൂദല്‍ഹി: കൊറോണയെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ് രാജ്യം. കൊറോണയെപ്പോലെ തന്നെ രാജ്യത്തെ കാര്‍ന്നുതിന്നുന്ന മറ്റൊരു വൈറസായ രാജ്യദ്രോഹികളെ മഹാമാരിക്കാലത്തും പിന്തുടര്ന്ന് പിടികൂടുകയാണ് അന്വേഷണ ഏജന്‍സികള്‍. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച നിരവധിയാളുകളെയാണ് അടുത്തിടെ പിടികൂടിയത്. രാജ്യദ്രോഹക്കുറ്റം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പലരും ജയിലിനുള്ളിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ നടത്തിയ രാജ്യദ്രോഹ പ്രസംഗങ്ങളും വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപവുമാണ് ഭൂരിഭാഗം പേര്‍ക്കും വിനയായത്. അര്‍ബന്‍ നക്സലുകള്‍ മുതല്‍ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് വരെ രാജ്യദ്രോഹികളുടെ പട്ടികയിലുണ്ട്. ലോക്ഡൗണ്‍ കാലത്ത് അറസ്റ്റിലാവുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്ത കലാപകാരികളില്‍ ചിലര്‍ ഇവയാണ്.
സഫറുല്‍ ഇസ്ലാം ഖാന്- ദല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെര്‍മാന്‍. രാജ്യത്ത് മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ അറബ് രാജ്യങ്ങളോടും മുസ്ലിം ലോകത്തോടും പരാതിപ്പെട്ടാല്‍ ഇന്ത്യയുടെ തകര്‍ച്ചയാകും ഫലമെന്നും ട്വീറ്റ് ചെയ്തു. പ്രതിഷേധമുയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞെങ്കിലും രാജ്യദ്രോഹത്തിന് കേസെടുത്തു.
ഷര്‍ജീല്‍ ഇമാം- ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി. സിഎഎ വിരുദ്ധ കലാപത്തില്‍ രാജ്യദ്രോഹ പ്രസംഗം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ വീഡിയോ വൈറലായിരുന്നു. യുഎപിഎ കേസില്‍ ജനവരി 28നാണ് അറസ്റ്റിലായത്. ഇപ്പോഴും ജയിലിലാണ്.
താഹിര്‍ മദനി- രാഷ്ട്രീയ ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി. ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ കലാപത്തിന് ശ്രമിച്ച കുറ്റത്തിന് ഫെബ്രുവരി നാലിന് അറസ്റ്റിലായി.
ഡോ: കഫീല്‍ ഖാന്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ പ്രസംഗം. ദേശ സുരക്ഷാ നിയമം ചുമത്തി. എന്‍എസ്. 2019 ഡിസംബര്‍ 12ന്. മധുര ജയിലിലാണ് ഇപ്പോഴുള്ളത്. ജനവരി 29ന് ജാമ്യം ലഭിച്ചു. എന്‍എസ്എ ചുമത്തി മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.
ചെങ്കിസ് ഖാന്- ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി. സമൂഹത്തില്‍ ശത്രുത വളര്‍ത്താനും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനും ലക്ഷ്യമിട്ട് നടത്തിയ പ്രചാരണത്തിന് ഏപ്രില്‍ 10ന് മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഖാലിദ് സൈഫി- ദല്‍ഹി ഖുറേജി ഖാസിലെ സമരത്തില്‍ രാജ്യദ്രോഹ പ്രസംഗം. തീവ്ര ഇടത്-മുസ്ലിം ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ നേതാവ്.
മസ്രത് സഹ്റ- കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ്. യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണത്തിന് യുഎപിഎ ചുമത്തി ഏപ്രില്‍ 20ന് ശ്രീനഗര്‍ പോലീസ് കേസെടുത്തു.
പീര്‍സാദാ ആഷിഖ്- ദ ഹിന്ദു പത്രത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ജമ്മു കശ്മീര്‍ പോലീസ് ചോദ്യം ചെയ്തു. ഏപ്രില്‍ 19ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സമൂഹത്തില്‍ ഭീതി വളര്‍ത്തുന്നതിന് വ്യാജമായി സൃഷ്ടിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.
ആമിര്‍ മിന്റോഈ- അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം.
ഉമര്‍ ഖാലിദ്- ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി. സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപവുമായി ബന്ധം കണ്ടെത്തി. യുഎപിഎ ചുമത്തി കേസെടുത്തു. തീവ്ര ഇടത് അനുയായിയെന്ന് അവകാശപ്പെടുന്ന ഖാലിദിന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം. ജെഎന്‍യുവില്‍ ഭീകരവാദി അഫ്സല് ഗുരുവിന്റെ അനുസ്മരണത്തില്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ നേരത്തെ കേസ് നേരിടുന്നുണ്ട്.
മീരാന്‍ ഹൈദര്‍- ആര്‍ജെഡി യുവജന വിഭാഗം മുന്‍ പ്രസിഡണ്ട്. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ യുഎപിഎ ചുമത്തി കേസെടുത്തു.
സഫൂറ സര്‍ഗാര്‍- ജാമിയ മിലിയ വിദ്യാര്‍ത്ഥിനി. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ യുഎപിഎ ചുമത്തി കേസെടുത്തു. ഏപ്രില്‍ 10ന് അറസ്റ്റ് ചെയ്ത് തിഹാറിലടച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടി സഫൂറക്കായി സഹതാപം ഉയര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ വിവാഹിതയാകാതെ ഗര്‍ഭിണിയായത് ഇസ്ലാമികമല്ലെന്ന് വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തുണ്ട്.
ഷഫീ ഉര് റഹ്മാന്- ജാമിയ മിലിയ അലൂംമ്നി അസോസിയേഷന് പ്രസിഡണ്ട്. ദല്‍ഹി കലാപത്തില്‍ അപ്രില്‍ 26ന് അറസ്റ്റ് ചെയ്തു.
ഇതിന് പുറമെ നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് എണ്ണൂറിലേയാളുകളെയാണ് അടുത്തിടെ കസ്റ്റഡിയിലെത്തത്. എന്നാല്‍ എന്നാല്‍ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്നാണ് ഇടത്-ഇസ്ലാമിസ്റ്റ് സംഘടനകളുടെ ആരോപണം
Discussion about this post