കോഴിക്കോട്: ഇസ്ലാമിക ഭീകരതക്കെതിരായ സീ ന്യൂസ് വാര്‍ത്തക്കെതിരെ പരാതി നല്‍കിയത് ഇടത് സംഘടന. മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. വിഷയത്തില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കില്ലാത്ത പരാതിയാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.
കേരളത്തിലടക്കം മുസ്ലിം തീവ്രവാദികള്‍ ആസൂത്രിതമായി നടത്തുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ച്ച് 11ന് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയാണ് പരാതി. മാധ്യമ ജിഹാദ്, സാംസ്കാരിക ജിഹാദ്, മതേതര ജിഹാദ് തുടങ്ങി വിവിധ ജിഹാദുകള്‍ പരിപാടിയില്‍ തുറന്നുകാട്ടിയിരുന്നു. പരാതിയിലൂടെ കമ്യൂണിസ്റ്റുകാരും ജിഹാദികളും തമ്മിലുള്ള ബന്ധം വീണ്ടും വെളിപ്പെടുകയാണ്. ലൗ ജിഹാദ് സംഘപരിവാര്‍ സൃഷ്ടിയെന്നാണ് ഇടത് സംഘടനകളുടെ വാദം. എന്നാല്‍ അടുത്തിടെ ക്രൈസ്തവ സഭകളും ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നടിച്ച് രംഗത്തുവന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ മുസ്ലിം ഭീകരത ചര്‍ച്ചയാക്കുന്നത് തടയാനാണ് പരാതി നല്‍കിയതിലൂടെ ലക്ഷ്യമിടുന്നത്. മുസ്ലിം തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി നേരത്തെ ഇടത് സംഘടനകള്‍ വിലയിരുത്തിയിരുന്നു.
Discussion about this post