നാം ഇന്ന് ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണല്ലൊ. ഒരു വൃക്ഷത്തൈ നാം ചിലപ്പൊ നട്ടെന്നുവരാം, അതിന്റെ ഫോട്ടോ നാം സാമൂഹിക മാധ്യമങ്ങളിൽ മീഡിയയിൽ അപ് ലോഡ് ചെയ്തെന്നും വരാം. എന്നാൽ കഴിഞ്ഞ തലമുറ ഈ പ്രകൃതി എങ്ങനെ നമുക്ക് വേണ്ടി സംരക്ഷിച്ചു പോന്നു സഹജീവികളൊട്, പ്രകൃതിയോട് എങ്ങിനെ സമീപിച്ചു ഇവയൊക്കെ പഠിക്കേണ്ടത്, പുതു തലമുറയെ പഠിപ്പിക്കേണ്ടത് പരമ പ്രധാനമാണ്.
ഒരു തുമ്പിചിറകൊന്നുമുറിയും നേരം
ഒരു താളമെവിടേയോ പിഴക്കുന്നുണ്ടാവാംമരുഭൂമിക്കൊരു തുള്ളി തണുപ്പു പെയ്യാൻ
കടൽനെഞ്ചം എത്രയോ തപിച്ചിട്ടുണ്ടാകാം
മലയാളത്തിന്റെ മഹാകവി നമുക്ക് മനസിലാകുന്ന ലളിതമായ ഭാഷയിൽ അത് എഴുതിവെച്ചിട്ടുണ്ട്, കവി മധുസൂദനൻ നായരുടെ അച്ചൻ പിറന്ന വീട് എന്ന കവിത നാം ഇന്ന് കേൾക്കണം, നമ്മുടെ കുട്ടികളേയും കേൾപ്പിക്കണം, അത് പഠിപ്പിക്കണം.
അതും ഒരു പരിസ്ഥിതി പ്രവർത്തനം ആണ്
Discussion about this post