ന്യൂദല്‍ഹി: കൊറോണക്കെതിരായ യുദ്ധത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും അടിതെറ്റുമ്പോള്‍ അത്ഭുതമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. അസം, ത്രിപുര, നാഗാലാന്റ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലായി 4.5 കോടി ജനങ്ങളാണുള്ളത്. ഇവിടെല്ലാമായി ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 231 കൊറോണ കേസുകള്‍ മാത്രം. 178 ആക്റ്റീവ് കേസുകള്‍. 51 പേര് രോഗമുക്തി നേടി. ജീവന് നഷ്ടപ്പെട്ടത് രണ്ട് പേര്‍ക്ക് മാത്രം. അടുത്തിടെ ത്രിപുരയില്‍ സായുധ സേന അംഗങ്ങളില്‍ 151 പേര്‍ക്ക് രോഗം വന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 63 പേരുള്ള അസം ആണ് രണ്ടാമത്. സിക്കിം, നാഗാലാന്റ് എന്നിവിടങ്ങളില്‍ ഒരു കേസു പോലുമില്ല.
അസമിലെ ആദ്യത്തെ 35 കേസുകളില്‍ 32 എണ്ണം തബ്ലീഗുകാരുടെ സംഭാവനയായിരുന്നു. മരണനിരക്കില്‍ ഏറ്റവും കുറവ് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളമാണ്- 0.77%. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവനായി കണകര്കാക്കിയാല് മരണനിരക്ക് 0.86% മാത്രമാണ്. മലനിരകളും താഴ്വരകളുമായി വിഭജിക്കപ്പെട്ടുകിടക്കുന്ന മേഖലയുടെ ഭൂപ്രകൃതിയും കോവിഡിനെ നേരിടുന്നതില്‍ നിര്‍ണായകമായി. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം കുറവാണ്.
Discussion about this post