ലക്നൗ: കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കാന്‍ ആയിരം ബസ്സുകള്‍ നല്‍കാമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വാദ്ര. വാഗ്ദാനം ഇരുകയ്യും നീട്ടു സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബസ്സുകളുടെ നമ്പറും ഡ്രൈവറുടെ പേരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്കാന് യോഗി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുമെന്ന വിശ്വാസത്തില്‍ പ്രിയങ്ക നടത്തിയ വാഗ്ദാനം ഇതോടെ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. യോഗിയുടെ മറുപടിയോട് ഇതുവരെ കോണ്‍ഗ്രസ്സോ പ്രിയങ്കയോ പ്രതികരിച്ചിട്ടില്ല. കൊറോണക്കാലത്ത് രാഷ്ട്രീയം കളിക്കാനിറങ്ങി നാണംകെട്ട അവസ്ഥയിലാണ് പാര്‍ട്ടി.
അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ആയിരം ബസ്സുകള്‍ ഉണ്ടെന്നും യുപി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സുകള്‍ നിരയായി നിര്‍ത്തിയിട്ടതിന്റെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ കുംഭമേളയില്‍ യോഗി സര്‍ക്കാര്‍ തയ്യാറാക്കിയ ബസ്സുകളുടെ ചിത്രമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും പഞ്ചാബിലെയും സര്‍ക്കാരുകള്‍ കുടിയേറ്റ തൊഴിലാളികളെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ബസ്സുകളുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിനാണ് തൊഴിലാളികളെ ട്രക്കുകളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതെന്ന് യോഗി ചോദിച്ചു. 24 തൊഴിലാളികള്‍ കൊല്ലപ്പെട്ട അപകടം രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വന്ന ട്രക്കുകള്കൂട്ടിയിടിച്ചുണ്ടാ
Discussion about this post