തൃശൂര്‍: ക്ഷേത്രത്തിനെതിരായ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്തയില്‍ പ്രതിഷേധിച്ചവരെ വേട്ടയാടി പോലീസ്. പാഴിയോട്ടുമുറി നരസിംഹ ക്ഷേത്രത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറോളം പേര് ഭാഗവത പാരായണം നടത്തിയെന്നായിരുന്നു ചീഫ് റിപ്പോര്‍ട്ടര്‍ പ്രിയ ഇളവള്ളിമഠത്തിന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ബ്യൂറോ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ക്ഷേത്ര കമ്മറ്റി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റിനും പ്രിയക്കുമെതിരെ സമൂഹമാധ്യമങ്ങളിലും രോഷമുയര്‍ന്നു.
ഇതോടെ തന്നെ അവഹേളിച്ചെന്നാരോപിച്ച് പ്രിയ പോലീസില്‍ പരാതി നല്കി. ഇതില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശി അജിത് എന്നയാളെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ എന്നാല്‍ പോലീസ് കേസെടുത്തിട്ടില്ല. അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിലെ അപഹാസ്യതയും ചര്‍ച്ചയായിട്ടുണ്ട്.
പ്രിയയുടെ കുടുംബക്കാരുടെ വകയായിരുന്ന ക്ഷേത്രം പരിചരണമില്ലാതെ നശിക്കാന്‍ തുടങ്ങിയതോടെ ക്ഷേത്ര സംരക്ഷണ സമിതി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ഇതോടെ ക്ഷേത്രം തിരിച്ചുവേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ക്ഷേത്ര ഭാരവാഹികളും പ്രിയയുടെ കുടുംബവുമായി കേസുകള്‍ നടന്നു. ഈ തര്‍ക്കമാണ് വ്യാജവാര്‍ത്തക്ക് പിന്നിലെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്നിവയൊക്കെയാണ് പ്രിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. നേരത്തെ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരായ ഷാനിയും സിന്ധുവും ഇതേ വാദങ്ങള്‍ നിരത്തി പരാതി നല്‍കിയിരുന്നു.
Discussion about this post