കോഴിക്കോട്: ഇടത്-ജിഹാദി മസ്തിഷ്ക പ്രക്ഷാളനത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണു ചൂഴ്ന്നെടുക്കുന്നവരെപ്പോലെ ഭയക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍. കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്നെടുക്കും വികലാംഗരാക്കും എന്നിട്ട് ഭിക്ഷ തെണ്ടിക്കും എന്നൊക്കെ നമുക്ക് പേടിയുണ്ട്. ഒട്ടും കുറയാതെ തീവ്ര ഇടതുപക്ഷ -ജിഹാദി പക്ഷ മസ്തിഷ്ക പ്രക്ഷാളനത്തെ ഭയക്കണം.
രാഷ്ട്രീയം ഏതുമാകാം. അവര്‍ മിടുക്കികളായി – മിടുക്കന്മാരായി സംഘടനാ പ്രവര്‍ത്തനം നടത്തട്ടെ . പക്ഷെ ഈ രണ്ടു വിഭാഗങ്ങളുടെ വലയില്‍ വീഴാതെ കാക്കണം. അലന് ഒക്കെ നമുക്ക് മുന്നില്‍ മറ്റൊരു ഉദാഹരണമാണ്. സിറിയയിലും മറ്റും ആടിനെ മേക്കാന്‍ വിദ്യാസമ്പന്നരായ നമ്മുടെ മക്കള്‍ തയ്യാറായെങ്കില്‍ ജിഹാദി മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ശക്തി തിരിച്ചറിയുക.. അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. നക്സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗി ഉള്‍പ്പെടെയുള്ള അര്‍ബന്‍ നക്സല്‍ സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്റെ മരണത്തില്‍ പ്രതികരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. പാരമ്പര്യ വിശ്വാസങ്ങളും പൈതൃകം കുടുംബമൂല്യങ്ങളും ഒക്കെ തകര്‍ത്തെറിയപ്പെടുന്ന മനസ്സിന് സംഭവിക്കുന്ന താളപ്പിഴകളുടെ ഇരകളാണ് അഞ്ജനയടക്കം തീവ്ര ഇടതുപക്ഷ വലയില്‍ കുരുക്കപ്പെടുന്ന പലരുമെന്ന് ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.
ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാരമ്പര്യ വിശ്വാസങ്ങളും പൈതൃകം കുടുംബമൂല്യങ്ങളും ഒക്കെ തകര്‍ത്തെറിയപ്പെടുന്ന മനസ്സിന് സംഭവിക്കുന്ന താളപ്പിഴകളുടെ ഇരകളാണ് ഈ കുട്ടിയടക്കം തീവ്ര ഇടതുപക്ഷ വലയില്‍ കുരുക്കപ്പെടുന്ന പലരും കുടുംബങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയില്‍ ഇത്തരം പിള്ളേരെ പിടുത്തക്കാരെ സൂക്ഷിച്ചേ മതിയാകു.
റഹ്നാ ഫാത്തിമ ..ബിന്ദു അമ്മിണി ….. തുടങ്ങിയ ആര്‍ത്തവക്കാരുടെ ചിന്തകളും പ്രവര്‍ത്തികളും പരിശോധിക്കുക. എവിടെയോ എന്തോ തകരാറ് മണക്കുന്നില്ലേ ? രാഷ്ട്രീയത്തിന്റെ പേരില്‍ അതിനെ അംഗീകരിക്കുന്നവരും സ്വന്തം മകളോ പെങ്ങളോ ആ വഴിക്ക് നീങ്ങുന്നതിനെ ഇഷ്ടപ്പെടുമോ?
പണ്ട് പട്ടാമ്പി കോളേജില്‍ ഒരു ടീച്ചറുടെ ഉപഗ്രഹമായി കുറച്ചുപേര്‍ കഴുത്തില്‍ ചരടും കെട്ടി നടന്നിരുന്നു. കുടുംബക്കാരുടെ പുണ്യം കൊണ്ട് ഭ്രാന്ത് മൂക്കുന്നതിനുമുന്പേ പിള്ളേര് ആ ബാധയില്‍ നിന്നും രക്ഷപ്പെട്ടു എന്നു പറയാം.
കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്നെടുക്കും വികലാംഗരാക്കും എന്നിട്ട് ഭിക്ഷ തെണ്ടിക്കും എന്നൊക്കെ നമുക്ക് പേടിയുണ്ട്. ഒട്ടും കുറയാതെ തീവ്ര ഇടതുപക്ഷ -ജിഹാദി പക്ഷ മസ്തിഷ്ക പ്രക്ഷാളനത്തെ ഭയക്കണം.
രാഷ്ട്രീയം ഏതുമാകാം. അവര്‍ മിടുക്കികളായി – മിടുക്കന്മാരായി സംഘടനാ പ്രവര്‍ത്തനം നടത്തട്ടെ . പക്ഷെ ഈ രണ്ടു വിഭാഗങ്ങളുടെ വലയില്‍ വീഴാതെ കാക്കണം. അലന് ഒക്കെ നമുക്ക് മുന്നില്‍ മറ്റൊരു ഉദാഹരണമാണ്. സിറിയയിലും മറ്റും ആടിനെ മേക്കാന്‍ വിദ്യാസമ്പന്നരായ നമ്മുടെ മക്കള്‍ തയ്യാറായെങ്കില്‍ ജിഹാദി മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ശക്തി തിരിച്ചറിയുക.. ശ്രദ്ധ തന്നെയാണ് പരിഹാരം. കൂട്ടുകെട്ടുകള്‍, അവര്‍ വായനക്കായി തിരഞ്ഞെടുക്കുന്ന പുസ്തകം സ്വാധീനിക്കുന്ന അധ്യാപകര്‍ ഇവരെയൊക്കെ ശ്രദ്ധിച്ചേ മതിയാകു കാന്‍സറിന്റെ വിവിധ േെമഴല പോലാണ് ഇതും . ആദ്യ സ്റ്റേജില്‍ കുഴപ്പമുള്ള ഭാഗം മുറിച്ചു കളഞ്ഞാല്‍ മതിയാകും. അടുത്ത േെമഴലല് കീമോ പോലുള്ള കടുത്ത നീക്കങ്ങള്‍ വേണ്ടി വരും. അവസാനഘട്ടങ്ങളില്‍ എന്തു ചെയ്തിട്ടും കാര്യമുണ്ടാകില്ല. ആദ്യഘട്ടത്തില്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ നിന്ന് അകറ്റി നിര്‍ത്തിയാല്‍ കുറെയൊക്കെ ഫലമുണ്ടാകും. പിന്നീടാണെങ്കില്‍ കൗണ്‍സിലിംഗ് അടക്കം വേണ്ടി വരും.
വോട്ടുരാഷ്ടീയത്തില് തടഞ്ഞ് ഇത് ശ്രദ്ധിക്കാതിരിക്കരുത്. ഇന്ന് കുടുംബദിനം കൂടിയാണ്. ആര്ത്തവകവാടം ഉദ്ഘാടനം ചെയ്യാന്‍ ഉമലേ കൊടുക്കുകയും സ്വന്തം ഫോട്ടോ പ്രചരണത്തിന് കൊടുക്കുകയുമൊക്കെ ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്വന്തം മകള്‍ വീണാ വിജയനെ ഇതിലൊന്നും പെടാതെ വളര്‍ത്തിയില്ലേ ? നല്ല ഒരു പിതാവാണ് അദ്ദേഹം കമലച്ചേച്ചിക്കും അഭിമാനിക്കാം.. നേതാക്കളെല്ലാം ഇതിനെ ശ്രദ്ധിക്കുന്നുണ്ട്. ഒന്നുമറിയാതെ പുരോഗമനത്തിന്റെ പേരില്‍ അന്ധമായി മക്കളെ കയറൂരി വിടുന്ന കുറെ വിഡ്ഢികളുണ്ട്. അവര്‍ക്കാണ് മക്കള്‍ നഷ്ടപ്പെടുന്നത്. പത്തും പലതുമില്ല. ഒന്നോ അരയേ ഉള്ളു . അവര്‍ നശിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ?
നല്ല കുടുംബ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കാം. മൂല്യബോധം വളര്‍ത്താം
പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുണ്ടാക്കാം.
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിപ്പിക്കാം
അല്ലെങ്കില്‍ .?
നക്സലുകളുടേയും ജിഹാദികളുടേയും ഗുഹയിലേക്ക് അവരെ എറിഞ്ഞു കൊടുക്കാം
തീരുമാനം നിങ്ങളുടേതാണ്
അല്ല
നമ്മുടേതാണ്
https://www.facebook.com/sasikala.kp.7/posts/2664168340573820
Discussion about this post