കൊച്ചി: ക്രൈസ്തവ സമൂഹത്തെയും യേശുക്രിസ്തുവിനെയും അവഹേളിച്ച് ഇസ്ലാമിക പണ്ഡിതന് ഹാരിസ് മദനി തലയോലപ്പറമ്പ്. യുദ്ധത്തില്‍ പരാജയപ്പെട്ട് അടിമകളാക്കപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കൂട്ടമായി കൊന്നൊടുക്കി അവരുടെ കന്യകകളെ വീതിച്ചെടുത്ത ആളാണ് യേശുവെന്ന് മദനി പറഞ്ഞു. മറ്റ് മതസ്ഥരെ കൊല്ലാന്‍ കല്‍പ്പിച്ച ആളാണ് യേശു. തന്നെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ കല്‍പ്പന കൊടുത്തു. ലൈംഗിക ബന്ധം നടത്തിയപ്പോള്‍ ബീജം വെളിയില്‍ കളഞ്ഞ ആളോട് ദേഷ്യപ്പെട്ട് യേശു അയാളെ കൊന്നുകളഞ്ഞു. ദാവീദിന് ആവശ്യം പോലെ പെണ്ണുങ്ങളെയും വെപ്പാട്ടികളെയും നല്കി. കുടുംബസഹിതം മദ്യപിച്ച് ഉല്ലസിക്കാന്‍ പ്രേരണ നല്കി. യുദ്ധത്തില്‍ പിടികൂടിയ അന്യന്റെ ഭാര്യയെ ഭോഗിക്കാമെന്ന് കല്‍പ്പന കൊടുത്തു. നിഷ്കളങ്കനായ കുഞ്ഞിനെ കൊന്നുകളഞ്ഞു. എതിര്‍ക്കുന്നവരുടെ തലവെട്ടുന്നത് തനിക്കൊരു ഹോബിയാണെന്ന് യേശു തുറന്നുപറഞ്ഞിരുന്നതായും ഹാരിസ് മദനി പറഞ്ഞു.
വിദ്വേഷ പ്രസംഗം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മദനിക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അടുത്തിടെ ക്രൈസ്തവ സഭകള്‍ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചിരുന്നു. നൂറ് കണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹത്തിലൂടെ മതംമാറ്റിയെന്നും ഇവരില്‍ ചിലരെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും സഭകള്‍ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത് മുസ്ലിം സംഘടനകളും രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയാണ് വിദ്വേഷ പ്രംസഗമെന്നാണ് സൂചന. കേരളത്തിലുള്‍പ്പെടെ നടക്കുന്ന മുസ്ലിം ഭീകരത സംബന്ധിച്ച് വാര്‍ത്തകള്‍ നല്കിയ സീ ന്യൂസിനെതിരെ കേരളത്തില്‍ ഏതാനും ദിവസം മുന്‍പ് കേസെടുത്തിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ മുസ്ലിം പണ്ഡിതന് നടത്തിയ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
https://www.facebook.com/TheSoldiersOfCross/videos/683277349088862/
Discussion about this post