കാസര്‍കോട്: ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കി സുഹൃത്ത് ഗാര്‍ഗി. വീടിന് പുറകിലെ കാട് പിടിച്ചു നില്ക്കുന്ന സ്ഥലത്ത് മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മുട്ടില്‍ കുത്തി നില്ക്കുന്ന അഞ്ജനയെയാണ് അവളുടെ കൂടെയുണ്ടായിരുന്നവര്‍ കണ്ടതെന്ന് അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ കുറിപ്പില്‍ ഗാര്‍ഗി പറഞ്ഞു. ആത്മഹത്യയെന്നാണ് ഇതുവരെ ഗാര്‍ഗി ഉള്‍പ്പെടെയുള്ള അര്‍ബന്‍ നക്സല്‍ സംഘം വാദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് അഞ്ജന ഗോവക്ക് പോയത്. പ്രണയം തകര്‍ന്നതിന്റെ വിഷമത്തില്‍ വ്യാഴാഴ്ച ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. മുട്ട് നിലത്ത് കുത്തിയാല്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യുകയെന്ന ചോദ്യമാണ് ഗാര്‍ഗിയുടെ വെളിപ്പെടുത്തലില്‍ ഉയരുന്നത്.
മരണത്തില്‍ അര്‍ബന്‍ നക്സലുകളുടെ പങ്കും ബലപ്പെടുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ട അഞ്ജന തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയിരുന്നു. കോഴിക്കോട് തീവ്ര ഇടത് സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ മരണത്തിന് വീട്ടുകാരെ കുറ്റപ്പെടുപത്തുകയാണ് ഗാര്‍ഗിയും സംഘവും. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി.
Discussion about this post