ദളിതന്‍ വൈസ്‌ ചാന്‍സലറാകണ്ട!. ഡോ.സി.എ. ജയപ്രകാശിനെ വെട്ടാന്‍ കരുനീക്കം ശക്തം

    കോഴിക്കോട്‌: ഡോ.സി.എ ജയപ്രകാശ്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ചാന്‍സലറാകുന്നതേ തടയാന്‍ ശക്തമായ നീക്കം. ഏഴ്‌ മാസമായി സര്‍വ്വകലാശാലയില്‍ വൈസ്‌ചാന്‍സലറില്ല. മൂന്ന്‌ പതിറ്റാണ്ടിലേറെ അക്കാദമിക്‌ പരിചയവും മറ്റ്‌ യോഗ്യതകളുമുള്ള ജയപ്രകാശിനെ ഒഴിവാക്കി ഭരണകക്ഷിയുടെ ഇഷ്ടക്കാരനെ നിയമിക്കാനാണ്‌ നീക്കം നടക്കുന്നത്‌. നിലവില്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ജയപ്രകാശിന്‌ പുറമെ യോ.എം.വി.നാരായണനാണ്‌ യുജിസി പട്ടികയിലുള്ളത്‌. ചീഫ്‌ സക്രട്ടറിയായിരുന്ന ടോം ജോസിന്റെയും ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ വി.കെ.രാമചന്ദ്രന്റെയും എതിര്‍പ്പ്‌ മറികടന്നാണ്‌ ജയപ്രകാശിനെ ഒന്നാമനാക്കി യുജിസി ശുപാര്‍ശ നല്‍കിയത്‌. ഡോ.കെ.എം.സീതി, ഡോ.സി.ടി.അരവിന്ദകുമാര്‍, ഡോ.ജയരാജ്‌ എന്നിവരാണ്‌ സര്‍ക്കാര്‍ നോമിനികള്‍. സംസ്ഥാനത്ത്‌ ഇതുവരെ ദളിത്‌ വിഭാഗത്തില്‍നിന്നുള്ള വൈസ്‌ ചാന്‍സലര്‍ ഉണ്ടായിട്ടില്ല. ദളിത്‌ പ്രേമം പറഞ്ഞുനടക്കുന്ന സിപിഎമ്മിന്റെ ഭരണത്തിലും പാര്‍ട്ടി സഹയാത്രികനെ തിരുകിക്കയറ്റാനാണ്‌ നീക്കം.


    Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21