തൃശൂര്‍: ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന് പറഞ്ഞു. ഖത്തറില്‍ നിന്നും വിമാനം പുറപ്പെടാതിരുന്നതിന്റെ കാരണം എന്ന നിലയില്‍ ഒരു സ്ഥിരീകരണവും ഇല്ലാതെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്, ഈ ദുരിത കാലത്ത് അറബി നാട്ടില്‍ അറബി പോലും ചെയ്യാത്ത നെറികേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഹിന്ദ് വാരയില്‍ വീരമൃത്യു വരിച്ച രണ്ട് സൈനികരെ കടുത്ത ഭാഷയില്‍ ചാനല്‍ പിതൃത്വം പേറുന്നവര്‍ അവഹേളിച്ചതും നമ്മള് കണ്ടു. ആഭ്യന്തരമന്ത്രിയുടെ അനാരോഗ്യം കാംക്ഷിക്കുന്ന റിപ്പോര്‍ട്ടുമായി ഡല്‍ഹിയിലെ തിണ്ണ നിരങ്ങുന്ന ഇവരില്‍ ചിലര്‍ ഈ പിതൃശൂന്യത കാണിച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ പിന്നീടൊരു മാപ്പ് പറച്ചിലില്‍ തീരുന്ന വിലക്കുകളായി അവസാനിക്കും എന്നുള്ള ധാര്‍ഷ്ട്യമാണെങ്കില്‍ ..ചുണക്കുട്ടികളായ ചെറുപ്പക്കാര്‍ ഈ മലയാളക്കരയിലും മറുനാട്ടിലുമുണ്ട് അവരുടെ ക്ഷമക്കും പരിധിയുണ്ട്. അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫേസ്ബുകക് പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും.
വാര്‍ത്താ ചാനലുകളുടെ രാജീവ ഗോപുരങ്ങളില്‍ മുഴങ്ങി കേള്‍ക്കട്ടെ ….
ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്ത് കേരളത്തില്‍ കലാപത്തിന് ശ്രമിച്ചതിന് കിട്ടിയ ഊരുവിലക്ക് പിന്‍വലിച്ചപ്പോള്‍ അനേകം പ്രവര്ത്തകരിലൊരാളായും വക്താവ് എന്ന നിലയിലും ചെയ്യാവുന്ന പരമാവധി പ്രതിഷേധം മന്ത്രിയോട് പോലും നടത്തിയിരുന്നു ഞാന്‍.
വ്യാജ വാര്‍ത്താ ചാനല്‍ കൂട്ടായ്മ , ഇത് തിരുത്താന്‍ തയ്യാറാവാത്തിടത്തോളം ചിലത് പറയുക തന്നെ ചെയ്യും. ആരൊക്കെ പരിഭവിച്ചാലും.
ഖത്തറില്‍ നിന്നും വിമാനം പുറപ്പെടാതിരുന്നതിന്റെ കാരണം എന്ന നിലയില്‍ ഒരു സ്ഥിരീകരണവും ഇല്ലാതെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്, ഈ ദുരിത കാലത്ത് അറബി നാട്ടില്‍ അറബി പോലും ചെയ്യാത്ത നെറികേടാണ് . രാജ്യത്തിനോടുള്ള നെറികേട്. അത് പക്ഷെ നമ്മള് അങ്ങ് വിടും. ഇവിടെ കിടന്നുള്ള ഈ കുര കൊണ്ട് രാജ്യത്തിന് ഒരു മലര്ച്ചെടിയുമില്ല. കാരണം ഈ രാജ്യത്തെ ജീവന് കൊടുത്തും സംരക്ഷിക്കുന്ന സൈനികരും, ദേശഭക്തി ജീവശ്വാസമാക്കിയ ഒരു പ്രധാനമന്ത്രിയും
ആഭ്യന്തരമന്ത്രിയും നമുക്കുണ്ട്.
ആ സൈനികരില്‍
ഹിന്ദ് വാരയില്‍ വീരമൃത്യു വരിച്ച രണ്ട് സൈനികരെ കടുത്ത ഭാഷയില്‍ ചാനല്‍ പിതൃത്വം പേറുന്നവര്‍ അവഹേളിച്ചതും നമ്മള് കണ്ടു.
ആഭ്യന്തരമന്ത്രിയുടെ അനാരോഗ്യം കാംക്ഷിക്കുന്ന റിപ്പോര്‍ട്ടുമായി ഡല്‍ഹിയിലെ തിണ്ണ നിരങ്ങുന്ന ഇവരില്‍ ചിലര്‍ ഈ പിതൃശൂന്യത കാണിച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ പിന്നീടൊരു മാപ്പ് പറച്ചിലില്‍ തീരുന്ന വിലക്കുകളായി അവസാനിക്കും എന്നുള്ള ധാര്‍ഷ്ട്യമാണെങ്കില്‍ ..
ചുണക്കുട്ടികളായ ചെറുപ്പക്കാര്‍ ഈ
മലയാളക്കരയിലും മറുനാട്ടിലുമുണ്ട് അവരുടെ ക്ഷമക്കും പരിധിയുണ്ട് .
SFI കൊടി പിടിച്ച് മാനംമുട്ടെ മുദ്രാവാക്യം വിളിച്ച അഹങ്കാരമാണ്
വ്യാജ വാര്‍ത്താ സംഘത്തിന്റെ ശക്തിയെങ്കില്‍, ഇന്ത്യ മുഴുവന്‍ പന്തലിച്ച് നില്ക്കുന ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ കൈകളുടെ കൂടെയാണ് സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്നത് ഓര്‍മ്മിപ്പിക്കട്ടെ . ചെയ്യാനറിയാം, പലതും അധര്മ്മത്തിന് അന്ത്യം വരുത്തിയ പാരമ്പര്യമുള്ളവരുമാണ് ഞങ്ങള്‍.
ഇത് ഭീഷണി അല്ല വസ്തുത മാത്രം.
നേരോടെ . നിര്‍ഭയം. സത്യം കേള്‍ക്കാനും പറയാനും പറയിപ്പിക്കാനും വേണ്ടി
Discussion about this post