പാട്ന: ബിഹാറില്‍ ശിവഭഗവാനെ ആരാധിച്ചതിന് ദളിത് കുടുംബത്തെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇവരുടെ വീടിന് സമീപത്തെ ക്ഷേത്രം തകര്‍ക്കാനും ശ്രമിച്ചു. കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ഗ്യാനി രാം, മക്കളായ സന്തോഷ് രാം, ശ്യാം സുന്ദര്‍ രാം, ബിരേന്ദര്‍ രാം എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഭീം ആര്മിക്കാര് മാരകായുധങ്ങളുമായെത്തി ക്ഷേത്രം നശിപ്പിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദ്ദനം.
നാല് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭീം ആര്‍മിയില്‍ ചേരാന്‍ ഇവരോട് നേതാക്കള്‍ നിരന്തരം ആശ്യപ്പെട്ടിരുന്നു. വിഗ്രഹാരാധന നിര്‍ത്തണമെന്നും ക്ഷേത്രത്തില്‍ സ്ഥാപിച്ച കാവിക്കൊടി കളയണമെന്നും ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാത്തതാണ് അക്രമത്തിന് കാരണം.
ഇസ്ലാമിസ്റ്റുകളുമായി ബന്ധമുള്ള ചന്ദ്രശേഖര്‍ ആസാദിന്റേതാണ് ഭീം ആര്‍മി. പൗരത്വ ഭേദഗതി സമരത്തെ ആസാദ് പിന്തുണച്ചിരുന്നു. കേരളത്തില്‍ എസ്ഡിപിഐ പരിപാടിയിലും പങ്കെടുത്തു.
Discussion about this post