കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനെതിരെ നേരോടെ നിര്‍ഭയം നിരന്തരം വ്യാജവാര്‍ത്തകളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഡല്‍ഹി, ഗള്‍ഫ് ബ്യൂറോകളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുന്നത്. ഗള്‍ഫ് ലേഖകനായ അരുണ്‍കുമാര്‍ പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലെ വീട്ടിലിരുന്നാണ് ഗള്‍ഫില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന വ്യാജേന ഓരോ ദിവസവും പുതിയ നുണകള്‍ വാര്‍ത്തയായി നല്‍കുന്നത്. പ്രവാസികളെ പണം വാങ്ങിയാണ് ഇന്ത്യയിലെത്തിക്കുന്നത് എന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വ്വീസിന് ഖത്തര്‍ അനുമതി നിഷേധിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ നല്കിയ വ്യാജവാര്‍ത്ത. ഇതിന് പിന്നാലെ വന്ദേ ഭാരതിനുള്ള ഇളവുകള്‍ ഖത്തര്‍ പിന്‍വലിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഖത്തറില്‍നിന്നുള്ള ചില യാത്രക്കാര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് അനുമതി ലഭിക്കാതിരുന്നത്. ഇതേ ദിവസം ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ഇന്നലെ തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടുകയും ചെയ്തു. ഇളവുകള്‍ പിന്‍വലിച്ചതായി ഖത്തര്‍ പറഞ്ഞിട്ടുമില്ല. എന്നിട്ടും വ്യാജ വാര്‍ത്ത പിന്‍വലിക്കാന്‍ ഏഷ്യാനെറ്റ് തയ്യാറായില്ല.
രണ്ട് ലക്ഷത്തോളം പ്രവാസികള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയിലുള്ളതെന്ന് വന്ദേ ഭാരത് മിഷന് ആരംഭിക്കുന്നതിന് മുന്‍പ് ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചതോടെ ഈ വാര്‍ത്തയും പൊളിഞ്ഞു.
ഖത്തര്‍ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ ചില ചാനല്‍ വൈറസുകളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലെ വാര്‍ത്ത നല്കുന്ന ഒരു മാധ്യമ പ്രവര്ത്തകന് നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കൊവിഡ് വൈറസിനേക്കാള്‍ മാരകമായ വൈറസുകളെ പടര്‍ത്താനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. കുവൈറ്റില്‍ ഇന്ത്യന്‍ വിമാനത്തിന് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് കുവൈറ്റില്‍ നിന്നുള്ള സര്‍വ്വീസ് നടന്നു. കുപ്രചരണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ എന്നിട്ടും തയ്യാറായില്ല. ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വ്വീസ് സംബന്ധിച്ചായിരുന്നു അടുത്ത പ്രചാരണം. ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരു
Discussion about this post