ഇത് ഹിന്ദുവിന് വേണ്ടിയല്ല, ഹിന്ദുത്വവുമല്ല; എത്ര പേരുടെ വിയര്‍പ്പാണ് ആ തകര്‍ക്കലിലൂടെ നഷ്ടപ്പെടുത്തിയത്?

  കൊച്ചി: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെതിരെ യുവമോര്‍ച്ച. ഹിന്ദുവിന്റെ പേരില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ് പറഞ്ഞു. ഇത് ഹിന്ദുവിന് വേണ്ടിയല്ല, ഹിന്ദുത്വവുമല്ല. തള്ളേണ്ടവയെ തള്ളിയും കൊള്ളേണ്ടവയെ ഉള്‍ക്കൊണ്ടും,സ്വയം പരിഷ്‌കരിക്കപ്പെട്ട് മുന്നോട്ട് പോകുന്നതാണ് ഹിന്ദുത്വം. അതിന്റെ അടിസ്ഥാനം വിശാലതയാണ്. എതിര്‍ക്കെപ്പെടേണ്ടവയും, എതിര്‍ക്കപ്പെടേണ്ടാത്തവയും തമ്മിലുള്ള തിരിച്ചറിവാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

  ശ്യാം രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  കേരളത്തിലെ ഹിന്ദുവിന്റെ ഏറ്റവും വലിയ പ്രശ്‌നം, കാലടി മണപ്പുറത്ത് പള്ളി സെറ്റിട്ട് സിനിമ ഷൂട്ടിംഗ് നടത്തിയതല്ല…,,,
  കാലടി മണപ്പുറത്തെ സിനിമ സെറ്റ് പൊളിച്ചത് തെറ്റു തന്നെയാണ്.എത്ര പേരുടെ വിയര്‍പ്പാണ് ആ തകര്‍ക്കലിലൂടെ നഷ്ടപ്പെടുത്തിയത്? അതും ഈ കോവിഡ് കാലത്ത്? ഹിന്ദുവിന്റെ പേരില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ അംഗീകരിക്കാന്‍ ആവില്ല. ഇത് ഹിന്ദുവിന് വേണ്ടിയല്ല, ഹിന്ദുത്വവുമല്ല..
  ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മധുവിനെ തല്ലിക്കൊന്നപ്പോള്‍, പേരാവൂരില്‍ ആദിവാസി കുട്ടികള്‍, ചവറ്റു കുപ്പയില്‍ നിന്നും ഭക്ഷണം കണ്ടെത്തിയപ്പോള്‍, വാളയാറിലെ ദളിത് സഹോദരികള്‍ കയറില്‍ തൂങ്ങിയാടിയപ്പോള്‍, തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മണ്ണു വാരിത്തിന്നപ്പോള്‍, ഒക്കെ എവിടെപ്പോയി നിങ്ങളുടെ ഹിന്ദു സ്‌നേഹം?ഒന്നു കണ്ണു തുറന്ന് നോക്കൂ, വയനാട്ടിലേയും, അട്ടപ്പാടിയിലേയും അവിവാഹിതരായ അമ്മമാര്‍, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍, ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍,കിടപ്പാടം ഇല്ലാത്തവര്‍, ഇന്നും ലക്ഷം വീടു കോളനികളില്‍ തിങ്ങിത്തിരക്കി കിടന്നുറങ്ങുന്നവര്‍…
  കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലൊക്കെ ഭൂരിഭാഗവും ഹിന്ദുക്കളാണ് .എന്റെ പ്രിയപ്പെട്ട ഹിന്ദു സ്‌നേഹികളേ,കടന്നു ചെല്ലൂ അത്തരം ഹിന്ദുക്കളുടെ ചെറ്റക്കുടിലുകളിലേക്ക്….
  തള്ളേണ്ടവയെ തള്ളിയും,കൊള്ളേണ്ടവയെ
  ഉള്‍ക്കൊണ്ടും,സ്വയം പരിഷ്‌കരിക്കപ്പെട്ട് മുന്നോട്ട് പോകുന്നതാണ് ഹിന്ദുത്വം. അതിന്റെ അടിസ്ഥാനം  വിശാലതയാണ്.എതിര്‍ക്കെപ്പെടേണ്ടവയും, എതിര്‍ ക്കപ്പെടേണ്ടാത്തവയും തമ്മിലുള്ള തിരിച്ചറിവാണ്.
  കാര്യങ്ങളെ മനസിലാക്കി പെരുമാറാനുള്ള ശ്രുതമാണ്…

  കേരളത്തിലെ ഹിന്ദുവിന്റെ അടിസ്ഥാന പ്രശ്നം, കാലടി മണപ്പുറത്ത് പള്ളി സെറ്റിട്ട് സിനിമ ഷൂട്ടിംഗ് നടത്തിയതല്ല…,,, കാലടി…

  Posted by Shyam Raj on Sunday, 24 May 2020

   


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21