പ്രവാസികളുടെ ക്വാറന്റൈന് പണമില്ല; മുഖ്യമന്ത്രിയുടെ ചാനല്‍ പരിപാടിക്കായി ഇന്നലെ അനുവദിച്ചത് 5.26 കോടി: കൊറോണയിലും കോളടിച്ചത് പാര്‍ട്ടി ചാനലിന്

    കൊച്ചി: കൊറോണയില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിക്ക് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 5.26 കോടി രൂപ. നാം മുന്നോട്ട് എന്ന പരിപാടിക്കാണ് ധനവകുപ്പ് പണം നല്‍കി ഭരണാനുമതി നല്‍കിയത്. തിരിച്ചുവരുന്ന പ്രവാസികള്‍ പണം മുടക്കി ക്വാറന്റൈനില്‍ കഴിണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച അന്നുതന്നെയാണ് ഇത്രയും വലിയ തുക അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്. ജോലി നഷ്ടപ്പെട്ട് വരുന്ന പാവപ്പെട്ട പ്രവാസികളും പണം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദമായിരുന്നു.
    പാര്‍ട്ടി ചാനലായ കൈരളിക്കാണ് ഈ ധൂര്‍ത്തുകൊണ്ട് ഏറെ പ്രയോജനം. കൈരളിയിലാണ് പരിപാടിയുടെ ഷൂട്ടിങ്ങ്. ഒരു എപ്പിസോഡിന് 2.32 ലക്ഷവും നികുതിയുമാണ് ചാനലിന് ലഭിക്കുന്നത്. ഇതിന് പുറമെയാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നതിന് ലഭിക്കുന്ന കാശ്. സി ഡിറ്റും പിആര്‍ഡിയുമൊക്കെ ഉള്ളപ്പോഴാണ് വന്‍ തുക മുടക്കി പാര്‍ട്ടി ചാനലില്‍ ചിത്രീകരണം നടത്തുന്നത്. തുടക്കത്തില്‍ നാം മുന്നോട്ട് നിര്‍മ്മിച്ചിരുന്നത് സി ഡിറ്റായിരുന്നു. സര്‍ക്കാര്‍ പണം പാര്‍ട്ടി ചാനലിലേക്ക് വകമാറ്റാനാണ് സി ഡിറ്റിനെ ഒഴിവാക്കിയത്. കൈരളിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്താണെന്നതും വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍ക്കും വിഐപികള്‍ക്കും പണം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ സ്തുതിക്കുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. ജനങ്ങള്‍ക്ക് ഒരു തരത്തിലും ഉപകാരമില്ലാത്ത പരിപാടിക്കാണ് ചെലവ് നിയന്ത്രിക്കേണ്ട സമയത്ത് പണമൊഴുക്കുന്നത്


    Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21