മൂക്കുകുത്തി വീണ് പിണറായി, രോഗനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍; അന്താരാഷ്ട്ര മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് തിരിച്ചടിക്കുന്നു

    കൊച്ചി: കോവിഡിനെ അതിജീവിച്ചതായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ പെയ്ഡ് ന്യൂസുകള്‍ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് നാണക്കേടാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മുന്നൂറിലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിലെ രോഗനിരക്ക്. ദേശീയതലത്തില്‍ 14 ദിവസമാണ് കേസുകളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്നത്. കേരളത്തില്‍ 12 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് പകുതിയോടെ ഇത് നൂറ് ദിവസമായിരുന്നു. പല ദിവസങ്ങളിലും കേരളത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. ഇത് വലിയ രീതിയില്‍ ഭരണനേട്ടമായി സിപിഎമ്മും സര്‍ക്കാരും അവകാശപ്പെട്ടിരുന്നു. ഇത് നിലനിര്‍ത്തുന്നതിനായി പ്രവാസികളുടെയും ഇതരസംസ്ഥാനത്തുള്ള മലയാളികളുടെയും മടക്കം മുടക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. യുപിയും ബിഹാറുമുള്‍പ്പെടെ മുന്നൂറും നാനൂറും പ്രത്യേക ട്രെയിനുകള്‍ ഓടിച്ചപ്പോള്‍ കേരളം മുഖംതിരിച്ചു. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് പാസ് നല്‍കാതെയും ദുരിതത്തിലാക്കി. ഇപ്പോള്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ഉള്‍പ്പെടെ ഉയര്‍ത്തി അവരും നാട്ടിലെത്തുന്നത് തടയുകയാണ്. രോഗവാഹകരെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവാസികളെ ആക്ഷേപിച്ചത്. പ്രവാസികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും മടക്കം ആദ്യം രാഷ്ട്രീയമായി ഉയര്‍ത്തിയത് സംസ്ഥാന സര്‍ക്കാരും സിപിഎമ്മുമാണ്. കേന്ദ്രം നടപടിയെടുക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. കുടിയേറ്റ തൊഴിലാളികളെ കേരളത്തില്‍നിന്നും പറഞ്ഞുവിടാന്‍ കാണിച്ച ആവേശം മലയാളികളെ സ്വീകരിക്കാന്‍ പിണറായിക്കുണ്ടായില്ല. സ്വന്തം ജനങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത മുഖ്യമന്ത്രിയെന്നാണ് റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പിണറായിയെ വിശേഷിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ രോഗഭീതി കണക്കിലെടുക്കാതെ സ്വന്തം ജനങ്ങളെ നാട്ടിലെത്തിച്ച് സംരക്ഷിച്ചപ്പോള്‍ അവകാശവാദം നിലനിര്‍ത്തുന്നതിനായി പിണറായി വാതില്‍ കൊട്ടിയടച്ചു. 13 ലക്ഷം പേരെയാണ് ഉത്തര്‍ പ്രദേശ് തിരിച്ചെത്തിച്ചതെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. ഇപ്പോള്‍ കേസുകള്‍ കൂടുമ്പോഴും പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും കുറ്റപ്പെടുത്തുകയാണ് സര്‍ക്കാര്‍


    Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21