ലഹരി നല്‍കി അവശയാക്കി, ലൈംഗികാതിക്രമം നേരിട്ടു, ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു; ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

  കാസര്‍കോട്: ഗോവയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനി ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷ് മരണപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മരിക്കുന്നതിന് മുമ്പ് ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് അഞ്ജനക്ക് ലൈംഗീക അതിക്രമം നേരിട്ടിരുന്നുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി തന്റെ ജീവന്‍ എടുക്കുമെന്ന് അവള്‍ ഭയന്നിരുന്നുവെന്നും നോയല്‍ ജോര്‍ജ്ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ ഉണ്ട്. അഞ്ചനയെ വലിയ രീതിയില്‍ ലഹരി ഉപയോഗിപ്പിച്ചു അവശ ആക്കിയിരുന്നു. നാട്ടിലേക്ക് തിരിച്ചു പോരാന്‍ ആവശ്യപ്പെട്ട അഞ്ചനയെ അതിന് അനുവദിക്കാത്തത് അവളുടെ സുഹൃത്തുക്കളാണ്ണ് എന്നത് അഞ്ചന തന്നെ പറയുന്നു. ലൈംഗീക പീഡനം അറിഞ്ഞിട്ടും അവളുടെ സുഹൃത്തുക്കള്‍ അത് പോലീസില്‍ അറിയിച്ചില്ല. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ടീം ആയി  5 ദിവസമായി വിശ്രമമില്ലാതെ അന്വേഷണത്തിന്റെ ഒടുവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും നോയല്‍ ചൂണ്ടിക്കാട്ടി.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  അഞ്ചനയുടെ മരണത്തിലെ ദുരൂഹത മാറേണ്ടതുണ്ട്.
  കേരളത്തിലെ ഒരു ക്വിയര്‍ വ്യക്തിയുടെ ദുരൂഹമായ മരണത്തെ കുറിച്ച് ആദ്യമായി അവരുടെ സുഹൃത്തുക്കള്‍ ചെയ്ത ലൈവ് അവിചാരിതമായി കണ്ടത് മുതലാണ് എനിക്ക് ദുരൂഹമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. അതേ തുടര്‍ന്ന് ഈ സംശയം ചില സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന ഉത്തരവാദിത്വത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തുകയും ചെയ്തു. അഞ്ചനയോ അവരുടെ സുഹൃത്തുകളെയോ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയുമോ ഒന്നോ രണ്ടോ തവണ ഫിലിം ഫെസ്റ്റിവലിനും കെ എല്‍ എഫിനും മറ്റും കണ്ടതൊഴിച്ചാല്‍ ഇവരുമായി ഒരു ബന്ധവും എനിക്കില്ല.
  സമൂഹ മാധ്യമങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമാണോ എന്ന വിഷയത്തില്‍ പഠിക്കുന്ന ഗവേഷണ സംഘത്തിന്റെ ഭാഗമായി നടത്തിയ ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റില്‍ പങ്കെടുത്ത ഒരു പെണ്കുട്ടിയുടെ അനുഭവത്തില്‍ നിന്നാണ്  കഴിഞ്ഞ കാലങ്ങളില്‍ ഈ സൗഹൃദങ്ങളില്‍ നടന്ന ചില ആത്മഹത്യകളും, സജീവമായിരുന്നവര്‍ അദൃശ്യരായി മാറുന്നതും ശ്രദ്ധയില്‍ പെട്ടത്.  തുടര്‍ന്ന് എന്റെ അതേ ആകുലത പങ്കുവെച്ച ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ടീം ആയി  5 ദിവസമായി വിശ്രമമില്ലാതെ അന്വേഷണത്തിന്റെ ഒടുവിലാണ് എന്റെ ആദ്യത്തെ പോസ്റ്റ് ഇടുന്നത്.
  തുടര്‍ന്ന് ഞെട്ടിക്കുന്ന പല വിവരങ്ങള്‍ അറിയുകയും ചില ആളുകളുമായി ചേര്‍ന്ന് പല വിവരങ്ങളും ശേഖരിച്ചു.
  നൂറു കണക്കിന് കോളുകളും മെസേജുകളുമാണ് പല രീതിയില്‍ എന്റെ അനുമാനങ്ങളെ സാധുകരിക്കുന്ന രീതിയില്‍ വന്നത്.
  നിയമപരമായ പരിമിതികള്‍ ഇല്ലാത്ത അവയില്‍ ചിലത് പങ്കുവെക്കുന്നു.
  അഞ്ജന മരിച്ച ഗോവയില്‍ ഉള്ള ഇല റിസോര്‍ട് പോലീസിന്റെ ശ്രദ്ധയില്‍ തന്നെയുള്ള ഒരു റെഡ്‌സ്പോട്ട് ആണ്.
  അഞ്ചനക്ക്  മരിക്കുന്നതിന് മുമ്പ് ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് ലൈംഗീക അതിക്രമം നേരിട്ടിരുന്നു എന്ന് അഞ്ചന പറയുന്ന സോളിഡ് തെളിവുകള്‍ ഉണ്ട്.
  അഞ്ചനയെ വലിയ രീതിയില്‍ ലഹരി ഉപയോഗിപ്പിച്ചു അവശ ആക്കിയിരുന്നു.
  നാട്ടിലേക്ക് തിരിച്ചു പോരാന്‍ ആവശ്യപ്പെട്ട അഞ്ചനയെ അതിന് അനുവദിക്കാത്തത് അവളുടെ സുഹൃത്തുക്കളാണ്ണ് എന്നത് അഞ്ചന തന്നെ പറയുന്നു.
  ലൈംഗീക പീഡനം അറിഞ്ഞിട്ടും അവളുടെ സുഹൃത്തുക്കള്‍ അത് പോലീസില്‍ അറിയിച്ചില്ല.
  തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി തന്റെ ജീവന്‍ എടുക്കുമെന്ന് അവള്‍ ഭയന്നിരുന്നു.
  ഈ വിവരം കേരളത്തിലെ സുഹൃത്തുകളെ അറിയിച്ചിരുന്നു
  മരിക്കുന്നതിന് മുമ്പ് താന്‍ ഓക്കെ ആണെന്ന് അഞ്ചന പറഞ്ഞു എന്നു പറയുന്നവര്‍ക്ക് ഈ കേസില്‍ അസ്വാഭാവികത തോന്നുന്നില്ല എന്നതാണ് അസ്വഭാവികം
  കുറച്ചു കാലം മുമ്പ് കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഒരു ഗെയിമിന്റെ പേരില്‍ ഉള്ള ഒരു   ഫെയ്സ്ബുക്ക് പ്രൊഫൈല്‍   ക്ഷണിച്ചത് മൂലമാണ് ഇവര്‍ ഗോവയില്‍ എത്തിച്ചേരുന്നത്.
  കോടതി അനുവദിച്ച രക്ഷകര്‍ത്താവിന്റെ നിരുത്തരവാദപരമായ സമീപനം മുതലെടുത്തു അഞ്ചനയുടെ മരണത്തിലൂടെ പുറത്ത് വരാന്‍ സാധ്യതയുള്ള വളരെ വലുതും നിഗൂഢവുമായ കാര്യങ്ങള്‍ മറക്കാന്‍ വലിയൊരു ഗൂഢാലോചന നടക്കുന്നു.
  രക്ഷകര്‍ത്താവ് ആയി കോടതി നിയോഗിച്ച വ്യക്തിയും അവരുടെ സഖാവും ഫാറൂഖിലെ ഒരു മാഷിന് എതിരെ വന്ന ആരോപണത്തില്‍, ഒടുവില്‍  എടുത്ത സമീപനം അവരുടെ  ക്രെഡിബിലിറ്റിയെ തന്നെ ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്.
  അരക്ഷിതവസ്ഥയില്‍ എത്തുന്നവരെ രക്ഷിക്കുന്ന എന്ന മട്ടില്‍  ഇത്തരം കൂട്ടങ്ങള്‍ വീട്ടുകാര്‍ക്ക് എതിരെ ലൈവോ പോസ്റ്റോ ഇട്ടിലെങ്കില്‍ ഞങ്ങള്‍ക്ക് ബാധ്യത ആവും എന്നു പറഞ്ഞു അതിനു പ്രേരിപ്പിച്ച സംഭവങ്ങള്‍ ഏറെയുണ്ട്, അതിനുള്ള തെളിവുണ്ട്.
  ഇനി ഈ പോസ്റ്റ് ചിലരെ ഉദേശിച്ചാണ്. അവരോട്
  പ്രൊഫൈല്‍ പിച്ചറും ഫ്രേയ്മുകളും മാറ്റിയാല്‍ നിങ്ങളെ ശ്രദ്ധിക്കില്ല എന്ന ധാരണ വേണ്ട.
  മരണം നടന്ന റിസോര്‍ട്ടുമായി ബന്ധപെട്ട മലയാളി സിനിമ പ്രവര്‍ത്തക എന്ന പേരില്‍ നടക്കുന്ന അവരോടും അവരുടെ സംഘത്തിലെ ചിലരോടും, ഫെയ്ക്ക് പേരില്‍ വന്നാലും പ്രൊഫയില്‍ ഫ്രയിമില്‍ ഒളിച്ചാലും  വലിച്ചു താഴെ ഇടാനുള്ള സകലതും ഞങ്ങളുടെ കയ്യില്‍ ഉണ്ട്.
  ചില സെലിബ്രിറ്റികള്‍ കുറിച്ചുള്ള  അവ്യക്തത വാര്‍ത്തകള്‍ പരത്തി നിങ്ങള്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല എന്ന് ആവര്‍ത്തിക്കുന്നു. കാറിന്റെ ഷോറൂമില്‍ കേറി യുദ്ധം ചെയുന്ന ആവേശം ഇത്തവണ ലേശം കൂടിപോയോ എന്നു ആലോചിക്കാം.
  ആദ്യമൊക്കെ ഈ വിഷയം ചര്‍ച്ചയായ ഒരു ആത്മഹത്യ നടന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ ഫാസിസം എന്ന് വിഷയം മാറ്റിയത് പോലെ
  പിന്നെ ചര്‍ച്ച ആയപ്പോള്‍ പീഡോ ഫീലിയയെ ന്യായികരിച്ചു വിഷയം മാറ്റിയപോലെ, വീണ്ടും വന്നപ്പോള്‍ ഒരു വൃദ്ധന്റെ മരണം കൊണ്ട് മറച്ചത്‌പോലെ, ആത്മഹത്യകള്‍ സ്വാഭാവിക മരണം ആവുന്നപോലെ ഈ സമയം സംഭവിക്കില്ല എന്നു മനസിലാക്കുക. ഡി ആക്ടിവേറ്റ് ചെയ്ത പ്രൊഫയില്‍ മുതല്‍ സീക്രട്ട് ഗ്രൂപ്പിലെ ആഹ്വാന പ്രകാരം വ്യക്തിപരമായ ടാര്‍ഗറ്റ് ചെയ്യുന്നവര്‍ വരെയായി നിക്കുന്ന തലയില്‍ പൂട തപ്പുന്ന സകലരോടും ഒന്നു പറയട്ടെ. ഇവിടെ തുണിഞ്ഞിറങ്ങിയത് നിങ്ങളുടെ അവസാന കണ്ണിയെ പുറത്ത് എത്തിക്കാന്‍ വേണ്ടിയാണ്.
  നിലമ്പൂരും, തൃശൂറും, തിരുവനന്തപുരത്തും, കൊല്ലത്തും നടന്ന ഈ സര്‍ക്കിളുമായി ബന്ധപ്പെട്ടവരില്‍ ചിലരുടെ മരണങ്ങള്‍ പുനരന്വേഷണം നിങ്ങള്‍ ഭയപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
  എന്തൊക്കെ വിവരം ഞങ്ങള്‍ക്ക് ഉണ്ടെന്ന് അറിയാന്‍, ഇന്‍ഫോര്‍മേഷന്‍ തരുന്ന രീതിയില്‍ വരുന്നവരോട്, ഞങ്ങള്‍ക്കിനി അഭിനയിക്കാന്‍ വയ്യാട്ടോ.
  അഞ്ചനയുടെ മരണത്തിന്റെ  യഥാര്‍ഥ ഉത്തരവാദികള്‍ രക്ഷിക്കാന്‍ ഈ മരണത്തെ ക്വിയര്‍ഫോബിയ എന്നും മാത്രം  മാറ്റി മറിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും ക്വിയര്‍ കമ്യുണിറ്റി അകലം പാലിക്കേണ്ടതുണ്ട്. ആര്‍ എസ് എസ് ബന്ധമുള്ള ഒരു കേന്ദ്രത്തില്‍ അഞ്ചനയെ വീട്ടുകാര്‍ എത്തിച്ചപ്പോള്‍ ആ സംഭവത്തിനു പിന്നില്‍ നിനവരെക്കുറിച്ചു മിണ്ടാതെ ചിലതു മറച്ചുവെക്കാന്‍ നോക്കിയാലും പുറത്തു വരിക തന്നെ ചെയ്യും.
  ഒന്നേ പറയാന്‍ ഉള്ളു. ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്ഥനങ്ങളോടൊ ക്വിയര്‍ കമ്യുണിറ്റിയോടൊ ഉള്ള അഭ്യര്‍ത്ഥനയാണ്, പുഴുകുത്തുകള്‍ തിരിച്ചറിഞ്ഞാല്‍ വെച്ചോണ്ടിരിക്കരുത്.
  ഇത്തരക്കാരുടെ കയ്യില്‍ പെട്ടു എന്നു കരുത്തുന്നവരോട്, നിങ്ങളെ സഹായിക്കാന്‍ ഇവിടെ ഒരു സംവിധാനം ഉണ്ട്. ധൈര്യമായി ഇരിക്കുക.
  NB: മാഡത്തോടാണ് ഒന്ന് ഓര്‍ക്കണം,  നിങ്ങളുടെ സ്വാധീനവും ബ്ലാക്ക്‌മെയിലും ഹണിട്രാപ്പും ഞങ്ങളെ സ്വാധീനിക്കില്ല.
  വെട്ടുകിളികളോടാണ്, നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും. ഈ സത്യങ്ങളില്‍ ഉറച്ചു നില്‍ക്കും. പേര് മാറ്റിയും ഡിആക്ടിവേറ്റ് ചെയ്തു  നിങ്ങള്‍ എവിടംവരെ  പോകും.  ഇനി എനിക്കെതിരെ എന്തെല്ലാം ആക്രമണം നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നു എന്നും നല്ല ധാരണയുണ്ട്.
  We are the granddaughters of the witches you weren’t able to burn


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21