ന്യൂദല്‍ഹി: കവിതാ മോഷണം കയ്യോടെ പിടിക്കപ്പെട്ട തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിയാവശ്യപ്പെട്ട് അധ്യാപക സംഘടന പരാതി നല്കി. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) കേരള വര്‍മ്മ കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ.എന്‍. ജയഗീത, സെക്രട്ടറി അരുണ്‍ കരിപ്പാല്‍ എന്നിവരാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് കേരള വര്‍മ്മ കോളേജ്.
കവിതാ മോഷണ വിവാദം കേളേജിന്റെ കോളേജിന്റെ യശസ്സിനും അക്കാദമിക് സമൂഹത്തിന്റെ വിശ്വാസ്യതക്കും കോട്ടമേല്പ്പിച്ചതായി പരാതിയില്‍ പറയുന്നു. എല്ലാ ഔദ്യോഗിക പദവികളില്‍നിന്നും ദീപയെ നീക്കണം. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെടണം. പരാതിയില്‍ ചൂണ്ടിക്കാട്ടി. മോഷണ വിവാദത്തില്‍ ദീപക്കെതിരെ കോളേജില്‍ പ്രതിഷേധം ശക്തമാണ്. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. കലേഷിന്റെ കവിതയാണ് ദീപ സ്വന്തം പേരില്‍ ഇടത് അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. കവിത മോഷ്ടിച്ച് തനിക്ക് നല്‍കിയത് ഇടത് സഹയാത്രികനായ ശ്രീചിത്രനാണെന്നും ദീപ വെളിപ്പെടുത്തിയിരുന്നു.
Discussion about this post