ന്യൂദല്‍ഹി: കേരളത്തില്‍ മുസ്ലിം ലീഗ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടെ തങ്ങളുടെ ആവശ്യമില്ലെന്നും അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന് (എഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി. അന്തരിച്ച ശിഹാബ് തങ്ങളോട് എനിക്ക് വലിയ ബഹുമാനമായിരുന്നു. ആ കുടുംബത്തോട് വലിയ അടുപ്പമുണ്ട്. മാതൃഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഒവൈസി വ്യക്തമാക്കി. തീവ്രമുസ്ലിം നേതാവായ ഒവൈസി ഇതരമതസ്ഥര്‍ക്കെതിരെ നിരവധി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിങ്ങള്‍ മുസ്ലിങ്ങള്‍ക്ക് മാത്രം വോട്ടു ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അള്ളാഹു പരാജയപ്പെടുത്തുമെന്നും ഇയാള്‍ പ്രസംഗിച്ചിരുന്നു. പോലീസ് മാറിത്തന്നാല്‍ നൂറ് കോടി ഹിന്ദുക്കളെ പാഠംപഠിപ്പിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പതിനഞ്ച് മിനിട്ട് മതിയെന്ന് സഹോദരനും മറ്റൊരു നേതാവുമായ അക്ബറുദ്ദീന്‍ ഔവൈസി പ്രസംഗിച്ചതും വിവാദമായിരുന്നു.
കോണ്‍ഗ്രസ് കൂടുതല്‍ വര്ഗ്ഗീയവത്കരിക്കപ്പെടുകയാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. പൂണൂല്‍ധാരിയായ ഉന്നത ജാതിക്കാരനാണ് തങ്ങളുടെ നേതാവെന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന കോണ്‍ഗ്രസ് എങ്ങനെയാണ് മതേതരമാകുന്നത്. കോണ്‍ഗ്രസ് നേതാവ് സി.പി. ജോഷി പറയുന്നത് ബാബറി മസ്ജിദിന്റെ പൂട്ടുകള്‍ തുറന്നത് കോണ്‍ഗ്രസ്സാണെന്നാണ്. രാമക്ഷേത്രം പണിയുമെന്നും ജോഷി പറയുന്നു. ഇതെങ്ങനെയാണ് മതേതരമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post