അഗര്‍ത്തല: ത്രിപുരയില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 14 നഗരസഭകളിലെ 158 സീറ്റില്‍ 65ലും ബിജെപിക്ക് എതിരില്ലാതെ വിജയം. ഈ സീറ്റുകളില്‍ 25 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും സാധിച്ചില്ല. കമല്പ്പൂര്, ഖൊവായ്, ജിറാനിയ, തെലിയാമുറ, ശാന്തിര്‍ബസാര്‍, റനിര്ബസാര് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് ബിജെപി വോട്ടെടുപ്പിന് മുന്‍പ് ജയിച്ചത്.
78 സീറ്റുകളില്‍ മാത്രമാണ് സിപിഎം മത്സരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. അവര്‍ക്ക് സംരക്ഷണം നല്കാന് പാര്‍ട്ടിക്ക് സാധിക്കില്ല. ഡിജിപിയോ മറ്റ് പോലീസ് ഉദ്യോഗസ്ഥരോ ഞങ്ങളുടെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാവുന്നില്ല. ദാസ് ആരോപിച്ചു. കോണ്‍ഗ്രസ് നൂറ് സീറ്റിലാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിന് ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രജിബ് ഭട്ടാചര്‍ജി പറഞ്ഞു. അഗര്‍ത്തല ഉള്‍പ്പെടെ പത്ത് നഗരസഭകളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post