തിരുവനന്തപുരം: നവോത്ഥാനത്തിനായി ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനുള്ള മന്ത്രിതല സമിതിയില്‍ ലൈംഗികാരോപണം നേരിട്ട ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും. മന്ത്രി എ.കെ. ബാലന് കണ്‍വീനറായ സമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളാണ് ശശീന്ദ്രന്. ഇ.ചന്ദ്രശേഖരന്, കെ.കൃഷ്ണന് കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരാണ് മറ്റ് അംഗങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിതല സമിതി രൂപീകരിച്ച് ചീഫ് സെക്രട്ടറി ടോംജോസ് ഉത്തരവിറക്കിയത്. അംഗമെന്നതിന് പുറമെ ശശീന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതലയുമുണ്ട്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. വനിതാ റിപ്പോര്‍ട്ടറോട് ലൈംഗിക ചുവയോടെ ശശീന്ദ്രന് സംസാരിക്കുന്നതിന്റെ ഓഡിയോ മംഗളം ചാനലാണ് പുറത്ത് വിട്ടത്. ശശീന്ദ്രനെതിരെ യുവതി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചാനലിനെ വേട്ടയാടിയ ഇടത് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സമ്മര്‍ദ്ദത്തിനൊടുവില്‍ യുവതി പരാതി പിന്‍വലിച്ചു. തുടര്‍ന്ന് ശശീന്ദ്രന് വീണ്ടും മന്ത്രിയായി. നവോത്ഥാനവും സ്ത്രീ ശാക്തീകരണവും ഉയര്‍ത്തിയുള്ള പരിപാടിയില്‍ ലൈംഗികാരോപണം നേരിട്ട വ്യക്തിക്ക് പ്രധാന ചുമതല നല്‍കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഇ.പി. ജയരാജന്, കെ.കെ.ശൈലജ ടീച്ചര്‍, ടി.പി.രാമകൃഷ്ണന്, കെ.ടി.ജലീല്‍, പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്..സുനില്‍കുമാര്‍, എ.സി.മൊയ്തീന്, എം.എം. മണി, പി.തിലോത്തമന്, ജി.സുധാകരന്, തോമസ് ഐസക്ക്, കെ.രാജു, മേഴ്സിക്കുട്ടിയമ്മ, കടകംപളള സുരേന്ദ്രന് എന്നിവര്‍ക്കും വിവിധ ജില്ലകളില്‍ ചുമതലയുണ്ട്. എല്ലാ മധ്യമ സങ്കേതങ്ങളും ഉപയോഗിച്ച് പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തുന്നതായും ഉത്തരവില്‍ പറയുന്നു.
Discussion about this post