അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്തുണയുമായി ജിഹാദികളും; ഇസ്ലാമോഫോബിയയെന്ന് സംയുക്ത പ്രസ്താവന

  കാസര്‍കോട്: ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയരായ അര്‍ബന്‍ നക്‌സല്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ജിഹാദികള്‍ രംഗത്ത്. ഗാര്‍ഗി, നസീമ, ശബരി, ആതിര, സുള്‍ഫത്ത് തുടങ്ങിയവര്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട വിചാരണയും സാമൂഹിക ബഹിഷ്‌കരണാഹ്വാനവും മാധ്യമ വേട്ടയും ജനാധിപത്യ മര്യാദയോ നീതിയുടെ താല്‍പര്യത്തിന്റെ ഭാഗമോ അല്ലെന്ന് രണ്ട് സംഘങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്വിയര്‍ – ബഹുജന്‍ – മുസ്ലിം – ഫെമിനിസ്റ്റ് സാമൂഹിക സ്ഥാനങ്ങളില്‍ രാഷ്ട്രീയപരമായി നില്‍ക്കുന്ന ഗാര്‍ഗിയും നസീമയും ഡിസബിലിറ്റി റൈറ്റ്‌സ് ആക്ടിവിസ്റ്റായ ശബരിയും ദലിത് വിദ്യാര്‍ഥിയായ ആതിരയും ക്വിയര്‍ മുസ്ലിം രാഷ്ട്രീയമുള്ള സുള്‍ഫത്തും വ്യക്തികള്‍ എന്ന നിലക്കും രാഷ്ട്രീയ – സാമുദായിക നിലപാടിന്റെ പേരിലും കടുത്ത അവഹേളനത്തിനും വിദ്വേഷ പ്രചാരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. വ്യാജ പ്രചാരണം നടത്തുന്ന സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരും മാധ്യമങ്ങളും ഹോമോഫോബിയയും ഇസ്ലാമോഫോബിയയുമാണ് പ്രചരിപ്പിക്കുന്നത്. പ്രസ്താവനയില്‍ ആരോപിച്ചു. എസ്എഫ്‌ഐക്കെതിരെയും വിമര്‍ശനമുണ്ട്. 110 പേര്‍ ഒപ്പുവെച്ചിട്ടുള്ള പ്രസ്താവനയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പൊതുസമൂഹത്തിന് പരിചയമുള്ളവര്‍.
  തീവ്രമുസ്ലിം സംഘടനകളുടെയും മാവോയിസ്റ്റ് നിഴല്‍ സംഘടനകളുടെയും അനുയായികളാണ് ഇവര്‍. കേരളത്തില്‍ ഇടത്-ജിഹാദി സംയുക്ത പ്രവര്‍ത്തനം (റെഡ് ജിഹാദ്) നടക്കുന്നുവെന്ന വാദങ്ങളെ ബലപ്പെടുത്തുകയാണിത്. നേരത്തെ കേരള പോലീസ് മാവോയിസ്റ്റ് വേട്ട നടത്തിയപ്പോള്‍ എതിര്‍പ്പുമായി മുസ്ലിം മതമൗലികവാദ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ പലയിടങ്ങളിലും ഇവര്‍ ഒരുമിച്ച് സമരങ്ങള്‍ സംഘടിപ്പിച്ചു. ശബരിമലയിലെ ആചാരലംഘനത്തിനും റെഡ് ജിഹാദികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സ്വര്‍ഗ്ഗരതി സംബന്ധിച്ച 2013ലെ സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച മുസ്ലിം സംഘടനകളുടെ അനുയായികള്‍ അഞ്ജനയുടെ മരണത്തിന് കാരണം ഹോമോഫോബിയയാണെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. അര്‍ബന്‍ നക്‌സലുകള്‍ക്ക് മുസ്ലിം തീവ്രവാദ സംഘടനകളുടെ പണം ലഭിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുകയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

  സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം

  ക്വിയര്‍ വ്യക്തിയായ അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫീക്കറിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. വസ്തുതാപരവും സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വവുമായ ബാഹ്യസ്വാധീനരങ്ങള്‍ക്കു വഴങ്ങാത്ത അന്വേഷണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

  സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ക്വിയര്‍ ഫോബിയക്കെതിരെയും മറ്റനവധി വിവേചനങ്ങള്‍ക്കെതിരെയും ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയ – നിയമനിര്‍മാണ മേഖലയില്‍ പോരാടുന്ന സന്ദര്‍ഭമാണിത്. ഷെല്‍ട്ടര്‍ ഹോം അടണ
  നിഷ്പക്ഷമായ അന്വേഷണങ്ങളെ മറികടന്നുകൊണ്ട് അഞ്ജനയുടെ സുഹൃത്തുക്കളായ ഗാര്‍ഗി, നസീമ, ശബരി, ആതിര, സുള്‍ഫത്ത് തുടങ്ങിയവര്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട വിചാരണയും സാമൂഹിക ബഹിഷ്‌കരണാഹ്വാനവും മാധ്യമ വേട്ടയും ജനാധിപത്യ മര്യാദയോ നീതിയുടെ താല്‍പര്യത്തിന്റെ ഭാഗമോ അല്ല.

  ്ക്വിയര്‍ – ബഹുജന്‍ – മുസ്ലിം – ഫെമിനിസ്റ്റ് സാമൂഹിക സ്ഥാനങ്ങളില്‍ രാഷ്ട്രീയപരമായി നില്‍ക്കുന്ന ഗാര്‍ഗിയും നസീമയും ഡിസബിലിറ്റി റൈറ്റ്‌സ് ആക്ടിവിസ്റ്റായ ശബരിയും ദലിത് വിദ്യാര്‍ഥിയായ ആതിരയും ക്വിയര്‍ മുസ്ലിം രാഷ്ട്രീയമുള്ള സുള്‍ഫത്തും വ്യക്തികള്‍ എന്ന നിലക്കും രാഷ്ട്രീയ – സാമുദായിക നിലപാടിന്റെ പേരിലും കടുത്ത അവഹേളനത്തിനും വിദ്വേഷ പ്രചാരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. നേരടത്തേയും ഇത്തരം ആള്‍കൂട്ട വിചാരണക്കും വ്യക്തിഹത്യക്കും വിധേയരായവരാണിവര്‍. ഈ സംഭവത്തെ മുന്‍നിര്‍ത്തി ക്വിയര്‍ കമ്യൂണിറ്റിയെപ്പറ്റി സവിശേഷ മുന്‍വിധികളും വെറുപ്പും വ്യാപകമായി വികസിക്കുന്നു.

  വ്യാജ പ്രചാരണം നടത്തുന്ന സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരും മാധ്യമങ്ങളും ഹോമോഫോബിയയും ഇസ്ലാമോഫോബിയയുമാണ് പ്രചരിപ്പിക്കുന്നത്. ക്വിയര്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള സ്വതന്ത്ര കൂട്ടായ്മകള്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അവര്‍ നിരന്തരം പ്രചരിപ്പിക്കുന്നു.

  എന്നാല്‍ ഇതേ ക്യാമ്പയിന്‍ ഏറ്റെടുക്കുന്ന ഒരു വിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികാര ബുദ്ധിയോടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹോമോഫോബിയയുടെ പ്രചാരകരായ ഭൂരിപക്ഷവാദികളുടെ അധികാരമാണ് ഇതിലൂടെ നിരന്തരം പുറത്തു വരുന്നത്. ഇടതു പാര്‍ട്ടികളുടെ സവിശേഷ സദാചാരബോധത്തെ മുന്‍നിര്‍ത്തി വ്യത്യസ്തരെയും വിമതരെയും പഴിചാരാനും വ്യക്തിഹത്യ നടത്താനുമാണ് അവര്‍ ശ്രമിക്കുന്നത്.

  വ്യത്യസ്ത രാഷ്ട്രീയമുള്ള വ്യക്തികളുടെ സ്വകാര്യതയെയും വ്യക്തി അവകാശങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന തരത്തിലുള്ള പ്രചാരണം ഫാസിസത്തിന്റെ ഉല്‍പന്നമാണ്. ഇതേറ്റെടുത്ത ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങള്‍ സ്ഥാപിത താല്‍പര്യത്തിന്റെ ഭാഗമായി സാമൂഹിക മുന്‍വിധികളുടെ പ്രചാരകരാകുകയും ചെയ്യുന്നു.

  ഇതിലൂടെ ക്വിയര്‍, ദലിത് ബഹുജന്‍, മുസ്ലിം, ഡിസബിലിറ്റി റൈറ്റ്‌സ് രാഷ്ട്രീയമുള്ള വ്യക്തികള്‍ വിദ്വേഷവും വെറുപ്പും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിന്റെയും ബഹുവിധ മാനങ്ങളുള്ള ഹിംസയുടെയും ബഹിഷ്‌കരണത്തിന്റെയും ലക്ഷ്യമായിത്തീരുന്നു.

  ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്:

  ഒന്ന്) രാഷ്ട്രീയ വിയോജിപ്പുകളെ സംവാദാത്മകമായി കാണാന്‍ തയ്യാറാവണം. പൊതു സംവാദങ്ങളില്‍ വിചാരണയുടെയുടെയും ഭീഷണിയുടെയും ഭാഷ കയ്യൊഴിയാനും വ്യത്യസ്തതകള്‍ക്ക് ഇടമുള്ള ജനാധിപത്യ വിമര്‍ശന സംസ്‌കാരം വികസിപ്പിക്കാനും കഴിയണം.

  രണ്ട്) നിയമപരമായ അന്വേഷണത്തിനും വിചാരണക്കും മുന്നേ ഗാര്‍ഗി, നസീമ, ശബരി, ആതിര, സുള്‍ഫത്ത് തുടങ്ങിയ വ്യക്തികളെ കേന്ദ്രീകരിച്ചു നടക്കുന്ന സൈബര്‍ ആള്‍ക്കൂട്ട വിചാരണയും വ്യാജ പ്രചാരണങ്ങളും മാധ്യമ വേട്ടയും നിര്‍ത്തിവെക്കണം.

  മൂന്ന്) അഞ്ജന തന്റെ തുറന്നു പറച്ചിലില്‍ വ്യക്തമാക്കിയതു പോലെ ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് പോലുള്ള ഹിന്ദുത്വ സംഘടനകള്‍ ചികിത്സ എന്ന പേരില്‍ നടത്തുന്ന സെക്ഷ്വല്‍ ഓറിയന്റേഷന്‍ കണ്‍വേര്‍ഷന്‍ തെറാപ്പി കേന്ദ്രങ്ങളെ പറ്റി വിശദമായി അന്വേഷിക്കണം. അത്തരം കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം.

  പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

  1. ദീപ വാസുദേവന്‍
  2. കെ.ആര്‍. മീര
  3. ശീതള്‍ ശ്യാം
  4. കെ.കെ. ബാബുരാജ്
  5. ജെ. ദേവിക
  6. വിനീത വിജയന്‍
  7. ഹര്‍ഷദ്
  8. സുഹാസ്
  9. നാരായണന്‍ എം. ശങ്കരന്‍
  10. ഒ.കെ. സന്തോഷ്
  11. ഷീബ കെ.എം
  12. അരുണ്‍ അശോകന്‍
  13. മുഹ്സിന്‍ പരാരി
  14. എ.എസ്. അജിത്കുമാര്‍
  15. ജോളി ചിറയത്ത്
  16. ബാബുരാജ് ഭഗവതി
  17. ശ്രുതീഷ് കണ്ണാടി
  18. അലീന ആകാശമിഠായി
  19. ജോണ്‍സണ്‍ ജോസഫ്
  20. ജി. ഉഷാകുമാരി
  21. ഗോപാല്‍ മേനോന്‍
  22. മൈത്രി പ്രസാദ് ഏലിയാമ്മ
  23. രജിദേവ്.ബി
  24. ലദീദ ഫര്‍സാന
  25. അനൂപ് വി.ആര്‍
  26. ആനന്ദന്‍ പൊക്കുടന്‍
  27. ധന്യ മാധവ്
  28. നിംനഗ കെ.
  29. അനീസ് നാടോടി
  30. ലാലി പി.എം
  31. സുനന്ദന്‍ കെ.എന്‍
  32. ലക്ഷ്മി മരക്കാര്‍
  33. ഡെന്നി ലൂസി തോമസ്
  34. എം.എച്ച്. ഇല്യാസ്
  35. കെ. അഷ്‌റഫ്
  36. ഷൈമ പി.
  37. ഓഗസ്റ്റ് സെബാസ്റ്റ്യന്‍
  38. സമീര്‍ ബിന്‍സി
  39. അമൃത ബര്‍സ
  40. റഈസ് ഹിദായ
  41. ആഭ മുരളീധരന്‍
  42. അബ്ദുല്‍ കരീം യു.കെ
  43. സുദീപ് കെ.എസ്
  44. ഡോ. ഔസാഫ് അഹ്‌സന്‍
  45. സുനില്‍ കൊയിലേര്യന്‍
  46. വിനില്‍ പോള്‍
  47. വര്‍ഷ ബഷീര്‍
  48. നിഷ ടി.
  49. സവാദ് റഹ്മാന്‍ ഇബ്‌നു സുഹ്റ
  50. ഉമ്മുല്‍ ഫായിസ
  51. അഡ്വ. ശാരിക പള്ളത്ത്
  52. സുഹൈല്‍ എടക്കര
  53. ശ്രീകൃഷ്ണന്‍ കെ.പി.
  54. സാദിഖ് പി.കെ
  55. കെ. സന്തോഷ് കുമാര്‍
  56. മീനു സി.വി.
  57. മുഹമ്മദ് ഉനൈസ്
  58. സ്വാതി മണലോടി പറമ്പില്‍
  59. അഫ്താബ് ഇല്ലത്ത്
  60. തംജീദ് ത്വാഹാ
  61. അജയകുമാര്‍ വി.ബി
  62. സി.കെ. അബ്ദുല്‍ അസീസ്
  63. കമാല്‍ വേങ്ങര
  64. ബാസില്‍ ഇസ്ലാം
  65. കെ.പി. ഫാത്തിമ ഷെറിന്‍
  66. അനൂപ് മോഹന്‍
  67. അബ്ദുല്‍ ബാസിത് എം.എ
  68. റിയാസ് ആമി അബ്ദുള്ള
  69. അസ്നിയ ആഷ്മിന്‍
  70. എ.എം. നദ്വി
  71. പ്രശാന്ത് സുബ്രഹ്മണ്യന്‍
  72. നാസര്‍ മാലിക്ക്
  73. എം. നൗഷാദ്
  74. ലുക്മാനുല്‍ ഹകീം
  75. തൗഫീഖ് കെ.
  76. റൂമി ഹരീഷ്
  77. ശബീബ് മമ്പാട്
  78. സുനില്‍ മോഹന്‍ ആര്‍.
  79. അബ്ദുല്‍ റഹ്മാന്‍ ഒ.എം
  80. നോയല്‍ മറിയം ജോര്‍ജ്
  81. സുഹൈല്‍ അബ്ദുല്‍ ഹമീദ്
  82. ജബ്ബാര്‍ ചുങ്കത്തറ
  83. രാജശ്രീ രാജു
  84. ജാസ്മിന്‍ പി.കെ
  85. ജാനകി രാവണ്‍
  86. അഡ്വ. സി.അഹമ്മദ് ഫായിസ്
  87. ബാലമോഹന്‍ എം.കെ
  88. അശ്വതി സി.എം
  89. യു.എം. മുഖ്താര്‍
  90. റഹ്മ സുല്‍ത്താന എന്‍.
  91. അഫീഫ് അഹ്മദ്
  92. ഷാഹിദ് ഇക്ബാല്‍
  93. അബ്ദുല്‍ ബാസിത് പി.കെ
  94. നേഹ അയ്യൂബ്
  95. ഉമര്‍ ഫര്‍ഹാന്‍ സി.എച്ച്
  96. ശബാസ് ഫാത്തിമ
  97. നൂര്‍ജഹാന്‍
  98. സിനാനു മുഹമ്മദ്
  99. പ്രസീദ സുജാത
  100. അനന്യ കുമാരി അലക്സ്
  101. മര്‍വ എം.
  102. ദിനു വെയില്‍
  103. കവിത എസ്.
  104. ലാസിം യൂസുഫ്
  105. മൃദുലാ ദേവി ശശിധരന്‍
  106. മായാ പ്രമോദ്
  107. നഹ്ല മുഹമ്മദ് കെ.ടി
  108. ഷമീര്‍ കെ.എസ്
  109. അബ്ദുല്‍ ബാസിത് പി.കെ
  110. മുജീബ് റഹ്മാന്‍


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21