ആലപ്പുഴ: ആലപ്പുഴയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് മന്ത്രിമാരായ ജി.സുധാകരന്റെ കവിതകളും തോമസ് ഐസക്കിന്റെ ലേഖനങ്ങളും നല്കി പഞ്ചായത്ത്. ആലപ്പുഴ പബ്ലിക് റിലേഷന്‍സ് വിഭാഗം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തണ്ണീര്‍മുക്കത്തെ കെ.ടി.ഡി.സിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ബക്കറ്റുകള്‍, മഗ്ഗുകള്‍, തോര്‍ത്ത്, ടൂത്ത്പേസ്റ്റ്, സോപ്പ്, ടവ്വല്‍, മാസ്ക്, സാനിറ്റൈസര്‍, ബ്രഷ്, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി അന്‍പതോളം അവശ്യ വസ്തുക്കള്‍ ഗ്രാമപഞ്ചായത്ത് എത്തിച്ചു നല്‍കിയതായും ഇതറിഞ്ഞ മന്ത്രി ജി.സുധാകരന് അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളും മന്ത്രി തോമസ് ഐസക്ക് ലേഖനങ്ങളും പഞ്ചായത്തിന് എത്തിച്ചു നല്‍കുകയായിരുന്നുവെന്ന പത്രക്കുറിപ്പില്‍ പറയുന്നു.
കടുത്ത പരിഹാസമാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിലും ഭേദം കൊറോണയാണെന്നാണ് ട്രോളന്മാരുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭയിലെ കോമാളികളാണ് ഇരുവരും. ജി.സുധാകരന്റെ നിലവാരമില്ലാത്ത കവിതകള്‍ മുന്‍പും പരിഹാസത്തിന് ഇരയായിട്ടുണ്ട്. സിപിഎമ്മിന്റെ ബുദ്ധിജീവിയെന്ന് അവകാശപ്പെടുന്ന ഐസക്കും വിഢിത്തങ്ങള്‍ വിളമ്പി നിരവധി തവണ നാണംകെട്ടിരുന്നു.
Discussion about this post