കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ തമ്മിലടിച്ച് അര്‍ബന്‍ നക്സലുകള്‍. കുടുംബത്തെയും അഞ്ജനയുടെ കാമുകനെയും കുറ്റപ്പെടുത്തിയ ഗാര്‍ഗിക്കും സംഘത്തിനുമെതിരെ മറുവിഭാഗം രംഗത്തെത്തി. പോലീസില്‍ പരാതി നല്‍കാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനിടെ അഞ്ജനയുടേതിന് സമാനമായ ഇവരുമായി ബന്ധമുള്ള മറ്റ് മരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്.
മാര്‍ച്ച് 17ന് സ്ക്രിപ്റ്റ് റൈറ്റിംഗ് എന്ന പേരില്‍ ശബരി, ആതിര, നസീമ നസ്രിന് എന്നിവര്‍ക്കൊപ്പം ഗോവയില്‍ പോയിരുന്ന അഞ്ജനയെ ഈ മാസം 13നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജന മുന്‍പും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നുവെന്നും പ്രണോയ് പ്രസൂണ്‍ എന്നയാളുമായുള്ള പ്രണയം തകര്‍ന്നതാണ് മരണത്തിന് കാരണമെന്നും ശബരിയും ആതിരയും നസീമയും ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ഇതിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഗി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതി. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പ്രസൂണിന്റെ പേരും ഗാര്‍ഗി വെളിപ്പെടുത്തി. പിന്നാലെ ഗാര്‍ഗിക്കെതിരെ ഇവരുടെ സംഘാംഗമായ ഐശ്വര്യ രാധാലക്ഷ്മി രംഗത്തെത്തി. അഞ്ജനയുടെ മരണത്തിനു കാരണം പ്രണോയ് എന്ന് പറയുന്നവരും അതിന്റെ തുല്യ ഉത്തരവാദികള്‍ തന്നെയാണെന്ന് ഫേസ്ബുക്ക് ലൈവില്‍ അവര്‍ ചൂണ്ടിക്കാട്ടി.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. പിന്നീട് കോളേജി
ല്‍ പോയ അഞ്ജന ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്കി. തുടര്‍ന്ന്
അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അറിയിച്ച അഞ്ജന ഗാര്‍ഗിക്കൊപ്പം പോയി. അഞ്ജനയെ വീട്ടുകാരില്‍നിന്നും അകറ്റാന്‍ ഗാര്‍ഗിക്കൊപ്പം ഉണ്ടായിരുന്നയാളാണ് ഐശ്വര്യ. നക്സല്‍ മുന്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി.
മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലെ ചര്‍ച്ചയില്‍ മറ്റ് നിരവധി പേരും ഗാര്‍ഗിയെയും സംഘത്തെയും കുറ്റപ്പെടുത്തുന്നുണ്ട്. ഇവര്‍ നിരവധിയാളുകളെ ആത്ഹത്യയിലേക്ക് എത്തിച്ചുവെന്ന് പലരുടെയും കമന്റുകള്‍ വ്യക്തമാക്കുന്നു. വള്‍നറബിളായ കുട്ടികളെ ടാര്‍ഗറ്റ് ചെയ്ത് കൂട്ടത്തിലെത്തിക്കുകയും ചൂഷണം ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഡിപ്രഷനും ട്രോമയും ബാധിച്ച് ആത്മഹത്യ ചെയ്തതടക്കം പൊതു ഇടങ്ങളില്‍നിന്ന് ഒളിച്ചോടപ്പെട്ടവരായ നിരവധിയാളുകളുണ്ട്. ഇതില്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. തിരുവനന്തപുരം സ്വദേശിനി ശിവാനി, തലബിസ്റ്റ് ഹരിനാരായണന് എന്നിവരുടെ മരണങ്ങളും ചര്‍ച്ചയാവുന്നുണ്ട്.
Discussion about this post