മുഖ്യമന്ത്രിയ്ക്ക് ജനങ്ങളെക്കാൾ കൂറു സ്പ്രിങ്ക്ലർ കമ്പനിയോടാണെന്നു തെളിഞ്ഞിരിക്കുകയാണ്

    മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെക്കാൾ കൂറും കടപ്പാടും അമേരിക്കൻ ഡാറ്റാ തട്ടിപ്പു കമ്പനിയായ സ്പ്രിങ്ക്ലർ നോടാണെന്നു തെളിഞ്ഞിരിക്കുകയാണ്.   കൊറോണ വൈറസിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ഡാറ്റാ മോഷണം നടത്താൻ സ്പ്രിങ്ക്ലർ കമ്പനി പറഞ്ഞ പ്രകാരമുള്ള കരാർ ഒപ്പിട്ട വ്യവസ്ഥകൾ മാറ്റിക്കൊണ്ട് കൂച്ചുവിലങ്ങിട്ട ഹൈക്കോടതി നടപടി സർക്കാരിനു തിരിച്ചടിയായി.

    “പാപ്പീ അപ്പച്ചോ,  അപ്പച്ചനു സ്നേഹം പ്രൈവറ്റിനോടോ ട്രാൻസ്പോർട്ടിനോടൊ? ‘ എന്നു ചോദിച്ചതുപോലെ മുഖ്യമന്ത്രിക്ക് പ്രൈവറ്റ് കമ്പനിയോടാണ് താല്പര്യം.

    Photo courtesy: Manorama