ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം. ലോക്ക് ഡൗണ്‍ സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്ന പേരില്‍ പ്രശാന്ത് രഘുവംശം രേഖ ഫോണിലുള്ളതായി നടിച്ചു അവതരിപ്പിച്ച എക്സ്ക്ലൂസീവാണു ചീറ്റിപ്പോയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശമെന്ന പേരില്‍ രാവിലെ ഒന്‍പതു മണിക്കു പ്രശാന്ത് രഘുവംശം എക്സ്ക്ലൂസീവായാണു വാര്‍ത്ത പുറത്തു വിട്ടത്. പുതുതായി ഇളവുകളൊന്നും നല്‍കില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നായിരുന്നു രഘുവംശത്തിന്റെ വ്യാജ വാര്‍ത്ത. പത്തു മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വന്നതോടെ പ്രശാന്ത് രഘുവംശം മാളത്തിലേക്കു വലിഞ്ഞു. ഉഡായിപ്പു വാര്‍ത്ത പാടെ ചീറ്റിപ്പോയി. ഏപ്രില്‍ 20 മുതല്‍ ഏറെ ഇളവുകളാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളിലൂടെ പുറത്തു വന്നത്. അമിത ഇളവുകള്‍ നല്‍കരുതെന്നാണ് കേന്ദ്ര നിര്‍ദേശമെന്നാണു രഘുവംശം രേഖയിലെ നിര്‍ദേശമായി പറഞ്ഞത്.
കര്‍ഷകര്‍, കാര്‍ഷിക വിപണി, ചായ, കാപ്പി, റബര്‍, കശുവണ്ടി തോട്ടമേഖല, കോഴിക്കൃഷി, കാലിത്തീറ്റ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ സാമൂഹിക അകലം പാലിച്ചുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു. ഐടി മേഖലയില്‍ പകുതി മനുഷ്യശേഷി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു. ഗ്രാമീണ മേഖലയിലെ വ്യവസായങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കും.
ഇങ്ങനെ ലോക്ക് ഡൗണില്‍ വ്യാപകമായ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുന്‍പായി പ്രശാന്ത് രഘുവംശം നടത്തിയ പൊറാട്ടു നാടകം ആര്‍ക്കു വേണ്ടിയായിരുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐയാണോ അതോ പോപ്പുലര്‍ ഫ്രണ്ടാണോ പ്രശാന്ത് രഘുവംശത്തിന്റെ ഫോണിലേക്ക് രേഖ എത്തിച്ചതെന്നു വെളിപ്പെടുത്തണം.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഖേദമൊന്നുമില്ലാതെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ രഘുവംശത്തിനോ ഡസ്കിനെ നയിക്കുന്ന സിന്ധു സൂര്യ.കുമാറിനോ ഉളുപ്പൊന്നും തോന്നുന്നില്ലേ?
Discussion about this post