തിരുവനന്തപുരം: പേപ്പര്‍ സംഘടനയായ ഹിന്ദു പാര്‍ലമെന്റിനെ മുന്‍ നിര്‍ത്തി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതില് പ്രതിരോധം തീര്‍ക്കാനുള്ള സംഘാടകസമിതിയില്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതനെ ഉള്‍പ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണം.
സുഗതനെ സമിതി ജോയിന്റ് സെക്രട്ടറി ആക്കിയതിനെതിരെ സിപിഎമ്മില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുഗതന് ആര്‍എസ്എസ് കാരനും സിപിഎം വിരുദ്ധനുമെന്നാണ് ആരോപണം. സുഗതനോട് ഉത്തരവാദിത്തം ഒഴിയാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എജീസ് ഓഫീസ് ഉദ്യോഗസ്ഥനും ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സുഗതന് അയോധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്തിട്ടുള്ള ആളാണ്. സ്വഭാവ ദൂഷ്യത്തെതുടര്‍ന്ന് വിചാരകേന്ദ്രത്തില്‍ നിന്ന് പുറത്താക്കി. എജീസ് ഓഫീസിലെ ഉദ്യോഗസ്ഥ സാറാമ്മയായിരുന്നു ഭാര്യ. രണ്ടു മക്കളുമുണ്ട്. നിയമ പരമായി ഇവരെ ഉപേക്ഷിക്കാതെ മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചതായിരുന്നു പ്രശ്നം. തുടര്‍ന്ന് രാഹുല്‍ ഈശ്വരുമായി ചേര്‍ന്ന് ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുമായി രംഗത്തു വന്നു. ഹിന്ദു ഐക്യവേദിക്ക് ബദല്‍ എന്ന നിലയിലായിരുന്നു ഈ സംഘടന.
Discussion about this post