ന്യൂദല്‍ഹി: ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത അയ്യപ്പ ഭക്തന് വേണുഗോപാല്‍ മരണ മൊഴി നല്‍കിയെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് സഹോദരന് മണികണ്ഠന്. വേണുഗോപാല്‍ മജിസ്ട്രേറ്റിനോടോ ഡോക്ടറോടോ സംസാരിച്ചിട്ടില്ല. മൂന്നര മണിക്ക് എന്നോട് മാത്രമാണ് സംസാരിച്ചത്. ചേട്ടന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. നേരത്തെ സമരത്തില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.
ജീവിതം മടുത്തതിനാല്‍ ജീവന് സ്വയം അവസാനിപ്പിച്ചതാണെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയതായി മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ഡോക്റടും മജിസ്ട്രേറ്റും രേഖപ്പെടുത്തിയെന്നും ശബരിമലയെക്കുറിച്ച് മൊഴിയില്‍ പരാമര്‍ശമില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന്റെ ശബരിമല വിരുദ്ധ നലിപാടില്‍ പ്രതിഷേധിച്ചുണ്ടായ ആത്മഹത്യയെ വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
Discussion about this post