കൊച്ചി: വനിതാ മതിലുമായി ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും. ഇടത് സര്‍ക്കാരിന്റെ നവോത്ഥാന മതിലല്ല, കമ്യൂണിസ്റ്റുകാരില്നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള മതിലാണ് എബിവിപി ഉയര്‍ത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം പീഡന കേസുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കലാലയങ്ങളില്‍ ഡിസംബര്‍ പത്തിനാണ് എബിവിപിയുടെ വനിതാ മതില്.
എബിവിപി നേതാവ് ശ്യാം രാജിന്റെ പോസ്റ്റ്
കേരളം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സാമൂഹികമായ അസ്വസ്ഥത നേരിട്ടു കൊണ്ടിരിക്കുകയാണ്.ജനാധിപത്യത് തെക്കുറിച്ച് വീമ്പ് പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഒരു പെണ്‍കുട്ടി താന്‍ പീഢിപ്പിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിട്ടും, കുറ്റാരോപിതനെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വിട്ടുനല്‍കുന്നതിന് പകരം, ആ വ്യക്തിക്കു വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് ചെയ്തത്…. എന്നിട്ട് യുക്തിക്ക് നിരക്കാത്ത രീതിയില്‍ തീവ്രത കുറഞ്ഞ പീഢനം എന്ന ന്യായീകരണവും.
ഓരോരുത്തരും തങ്ങള്‍ക്കനുകൂലമായി ഇത്തരം സമാന്തര വ്യവസ്ഥിതികള്‍ സൃഷ്ടിച്ചെടുക്കുകയാണെങ്കില് പിന്നെന്തിനാണീ നാട്ടില്‍ പോലീസും കോടതിയുമെല്ലാം?
തങ്ങള്‍ക്ക് ഭരണം കയ്യിലുണ്ടെന്ന ധാര്‍ഷ്ട്യത്താലാവണം കണ്ണൂര്‍ തളിയില്‍ DYFI യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന് പതിനാറ് കാരിയെ പീഢിപ്പിച്ചതും, ഒരിക്കലും താന്‍ പിടിയ്ക്കപ്പെടില്ലെന്ന ബോധ്യത്തോടെ പീഢകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരവേഷംകെട്ട് നടത്തിയതും. രണ്ടു പെണ്‍കുട്ടികളേയും പീഢിപ്പിച്ച കേസില്‍ DYFl താളികാവ് സെക്രട്ടറി രാംകുമാര്‍ ഒളിവിലുമാണ്.
കേരള വര്‍മ കോളേജിലെ ചെയര്മാന് ആയിരുന്ന ജീവന് ലാല്‍ തിരുവനന്തപുരത്ത് MLA ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയെ പീഢിപ്പിച്ചിട്ടും, നിശബ്ദമായിരുന്ന SFIയും, അയാള്‍ക്ക് മൗനാനുവാദം നല്‍കിയിരുന്നു എന്ന് വേണം മനസിലാക്കാന്‍….
പീഢകര്‍ക്ക് തണലേകുന്ന പ്രസ്ഥാനത്തില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണ്. ആയതിനാല്‍ കേരളത്തിലെ കലാലയങ്ങളില്‍ ഡിസംബര്‍ 10 ന് ABVP നിര്‍മ്മിക്കുന്ന വനിത സംരക്ഷണ മതിലില്‍ ഏവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…
Discussion about this post