കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിനിടെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആശംസയുമായി സൗദിയിലെ യോഗാ പ്രചാരകയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ നൗഫ് മര്വ്വായി. ”21 ദിവസത്തെ അനധികൃത തടങ്കലിന് ശേഷം താങ്കള്‍ പുറത്തിറങ്ങിയിരിക്കുന്നു. സ്വാഗതം”. നൗഫ് ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വാസങ്ങളെ അവഹേളിക്കുന്നതും മറ്റൊരു തരത്തില്‍ ഭീകരത തന്നെയാണെന്ന് നൗഫ് ചൂണ്ടിക്കാട്ടി. നമുക്ക് മറ്റൊരു വിശ്വാസമാണ് ഉള്ളതെങ്കില്‍പ്പോലും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയെന്നത് ധാര്‍മ്മികയാണ്. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതും മുറിവേല്‍പ്പിക്കുന്നതും ശരിയല്ല. വിശ്വാസങ്ങളെ അവഹേളിക്കുന്നത് അക്രമവും അസഹിഷ്ണുതയുമാണ്. എന്തുകൊണ്ടാണ് നമുക്ക് പരസ്പരം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിച്ച് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കാത്തതെന്നും അവര്‍ ചോദിച്ചു.
അറബ് യോഗ ഫൗണ്ടേഷന് സ്ഥാപകയും ആയുര്‍വേദ പ്രചാരകയുമായ നൗഫ് പത്മ പുരസ്കാരം ലഭിച്ച ഒരേയൊരു സൗദി പൗരയാണ്. സൗദിയിലെ യോഗ വിപ്ലവത്തിന്റെ പതാകവാഹകയായി അറിയപ്പെടുന്ന നൗഫ് ഗള്‍ഫിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് യോഗ ഇന്സ്ട്രക്ടറാണ് നൗഫ് മര്വ്വായ് പത്മശ്രീ
Discussion about this post