എനിക്കും നിങ്ങള്‍ക്കും എട്ടുവയസ്സുള്ള മക്കളുണ്ടല്ലോ.. പതിനഞ്ചുകാരിയെ വനത്തിനുള്ളില്‍ കാറിലിട്ട് പീഡിപ്പിച്ചത് ആസിഫക്ക് വേണ്ടി നാടുനീളെ പ്രസംഗിച്ചു നടന്ന പോപ്പുലര്‍ ഫ്രണ്ട് പണ്ഡിതന്‍ ഷഫീഖ് ഖാസിമി: കേസെടുക്കാതെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്

  കൊച്ചി: പതിനഞ്ചു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി ഇന്നോവ കാറിലിട്ട് പീഡിപ്പിച്ച ഷഫീഖ് ഖാസിമി ആസിഫക്ക് വേണ്ടി നാടുനീളെ പ്രസംഗിച്ചു നടന്ന പോപ്പുലര്‍ ഫ്രണ്ട് പണ്ഡിതന്‍. പീഡനത്തിനെതിരായ ഇയാളുടെ പ്രസംഗങ്ങള്‍ യൂ ട്യൂബില്‍ ഇപ്പോഴുമുണ്ട്. എനിക്കും നിങ്ങള്‍ക്കും എട്ടുവയസ്സുള്ള മക്കളുണ്ടല്ലോ. ആ മക്കളെയാണ് ആസിഫയെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരേണ്ടതെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറയുന്നത്. കത്വയില്‍ നടന്ന ദാരുണ സംഭവത്തെ വര്‍ഗ്ഗീയത കലര്‍ത്തിയാണ് ഇയാള്‍ മത വേദികളില്‍ അവതരിപ്പിച്ചിരുന്നത്. അതേ സമയം സംസ്ഥാന സമിതി അംഗമായ ഷഫീക്കിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്തതായി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കാന്‍ സംഘടന തയ്യാറായില്ല.

   ഷഫീഖിനെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പോപ്പുലര്‍ ഫ്രണ്ടിനെ പിണക്കേണ്ടെന്ന നിലപാടിലാണ് പിണറായി. പോക്‌സോ നിയമപ്രകാരം അകത്തിടേണ്ട കേസിലാണ് നവോത്ഥാനം പ്രസംഗിച്ചു നടക്കുന്ന സര്‍ക്കാര്‍ മതതീവ്രവാദികളുടെ വോട്ടിന് വേണ്ടി കണ്ണടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് ഷഫീഖ്.

  രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് ഷെഫീഖ് കൊണ്ടു പോയത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  7 + 29 =