ഹിന്ദുക്കളിലെ തിന്മ വിമര്‍ശിച്ചാല്‍ മുസ്ലിങ്ങള്‍ കയ്യടിക്കും; മുസ്ലിങ്ങളിലെ തിന്മ വിമര്‍ശിച്ചാല്‍ അവര്‍ ആക്രോശിക്കും: ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു

    ന്യൂഡല്‍ഹി: മതേതരത്വം വണ്‍വേ ട്രാഫിക്കല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. മതേതരത്വം ടു വേ ട്രാഫിക് ആകണം. ഞാന്‍ ഹിന്ദുക്കളിലെ തിന്മകളെ വിമര്‍ശിച്ചാല്‍ മുസ്ലിങ്ങള്‍ കയ്യടിക്കും. പക്ഷെ മുസ്ലിങ്ങളിലെ തിന്മകളെ വിമര്‍ശിച്ചാല്‍ അവര്‍ ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്യും. കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. എല്ലാ മുസ്ലിങ്ങളെയുമല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

    മുസ്ലിം സംഘടനകളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് കട്ജു. കഴിഞ്ഞ ദിവസം മുസ്ലിം പള്ളികളില്‍ സ്ത്രീകളെ വിലക്കുന്നതിനെതിരെ അദ്ദേഹം പോസ്റ്റിട്ടിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണച്ച സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയ കട്ജു ബൃന്ദ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ ധര്‍ണ്ണയിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ആക്ഷേപിക്കുന്ന കമന്റുകളുമായി മതമൗലികവാദികള്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here