ഹിന്ദുവേട്ട മുഗളരില്‍നിന്നും പിണറായിയിലേക്ക്; ഈ അപമാനം ഓരോ പുല്‍ക്കൊടിക്കും നാം പറഞ്ഞുകൊടുക്കണം

  റിജേഷ് എഴുതുന്നു

  അധിനിവേശ ശക്തികൾ ക്ഷേത്രം അശുദ്ധം ആക്കുന്നത് നൂറ്റാണ്ടുകൾ അടിമകളായി കഴിയേണ്ടി വന്ന അടിസ്ഥാന ജനതക്ക് പുതുമ ഉള്ള കാര്യമല്ല. അങ്ങ് മുൽത്താനിലെ സൂര്യ ക്ഷേത്രത്തിൽ എട്ടു തവണ ആണ് ഗോമാംസം കൊണ്ടും മനുഷ്യ വിസർജ്ജനം കൊണ്ടും ക്ഷേത്രം അശുദ്ധമാക്കിയത്. സോമനാഥനെ ഗോമാംസം കൊണ്ട് മൂടാൻ ശ്രമിച്ചത് പതിനെട്ട് തവണയാണ്. കാശിനാഥൻ, ശങ്കരാചാര്യ പീഠം തുടങ്ങി ഇവിടത്തെ ജനതയുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഒക്കെ അധിനിവേശ ശക്തികൾ അശുദ്ധമാക്കാൻ ശ്രമിച്ചിട്ടുണ്ട്. പൂജാരിമാരുടെ വായിൽ പച്ച ഗോമാംസം തിരുകി കയറ്റിയ കഥകൾ അധിനിവേശ ശക്തികൾ തന്നെ അവരുടെ ജേര്ണലുകളിൽ എഴുതി വച്ചിട്ടുണ്ട്. പലതും ഇന്നും നാടോടി ഗാനങ്ങളുടെ രൂപത്തിൽ ഇന്നും നമ്മുടെ മുന്നിലുണ്ട്..

  സമാനമാണ് ഇന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇവിടത്തെ അടിസ്ഥാന ജനതയെ അപമാനിക്കാൻ, അവരുടെ പ്രിയ ദേവതയ്ക്ക് താല്പര്യം ഇല്ലാത്ത കാര്യം അധികാരം ഉപയോഗിച്ചു കൊണ്ട് കമ്യൂണിസ്റ് സർക്കാർ ചെയ്തത്.. ആളും ഭാവവും മാത്രമേ മാറ്റം ഉള്ളൂ.. അപമാനവും അപഹാസ്യവും ഗോമാംസം തിരുകി കയറ്റിയവരുടെ അതെ രൂപത്തിൽ തന്നെയാണ് നമുക്ക് ഇന്നും അനുഭവിക്കേണ്ടി വരുന്നത് .. ജനകോടികൾ ആയ അയ്യപ്പ ഭക്തർക്ക് ഇന്ന് അനുഭവിക്കേണ്ടി വന്നത്.. അന്ന് അപമാനം ഉണ്ടായാൽ നമുക്ക് പ്രതികരിക്കാൻ വഴികൾ ഉണ്ടായിരുന്നു.. ഇന്നതില്ല.. ഇന്ന് നാം മതേതരത്വം, ജനാധിപത്യം എന്നീ ക്ളീഷേകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു..

  മറ്റൊരു മതവിഭാഗത്തിന്റെ വെറും പ്രാർത്ഥനാ കേന്ദ്രത്തിൽ പോലും അനിഷ്ടമായി ഒന്നും സംഭവിക്കരുത് എന്ന് നിഷ്ടയുള്ള ഭരണാധികാരി അതെ ശ്വാസത്തിൽ ജനകോടികളെ അപമാനിക്കാൻ വേണ്ടി മുന്നിട്ട് നിൽക്കുമ്പോൾ നാം ഓർക്കേണ്ടത് ദിവസവും ബ്രാഹ്മണരുടെ തലയറുത്തു കൊണ്ട് തന്റെ അധികാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചു കൊണ്ട് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളെ ആണ്.. ഗോമാംസവും രക്തവും കൊണ്ട് നമ്മുടെ ക്ഷേത്രങ്ങളെ അശുദ്ധമാക്കിയ ആ ശക്തികളെ ആണ്..

  ആക്രമണകാരികൾ തങ്ങളുടെ ദേശദേവതയെ തുണ്ടം തുണ്ടമാക്കും എന്ന് മനസ്സിലാക്കി ഭഗവാന്റെ സ്വരൂപം ദർബ്ബ പുല്ലിലേക്ക് മാറ്റി, അതിനെ വര്ഷങ്ങളോളം പൂജിച്ച നമ്മുടെ പൂർവികാരുടെ ആത്മബലം നാം ഇപ്പൊ കാണിക്കണം.. നാം പഴയ കഥകൾ ഈരടികൾ ആയി ചൊല്ലണം.. കുടൽമാല കൊണ്ട് കാശിനാഥനെ അഭിഷേകം ചെയ്യാൻ വന്ന അധിനിവേശ ശക്തികളെയും അതിന്റെ പുതിയ രൂപമായി വന്നു അയ്യനെ അപമാമിച്ച കമ്യൂണിസ്റ് സർക്കാരിനെയും നാം ഓരോ പുൽക്കൊടിക്കും പറഞ്ഞു കൊടുക്കണം… ഈ അപമാനം നാം മറക്കരുത്…

  അതെ.. നാം മറക്കരുത്….. ഇല്ല.. നമ്മുടെ പൂർവികർ നമ്മോടു ചെയ്ത തെറ്റ് നാം ചെയ്യരുത്.. നാം ഇത് മറക്കരുത്.. ഓരോ പുൽക്കൊടിക്കും നാം ഇത് പകർന്നു നൽകണം..

  സ്വാമി ശരണം

   

  LEAVE A REPLY

  Please enter your comment!
  Please enter your name here