ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത പ്രധാനപ്പെട്ട പത്ത് കാര്യങ്ങള്‍ വിശദീകരിച്ച് രാജ്യത്തെ മൂന്നൂറിലേറെ ബിഷപ്പുമാര്‍ക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കത്ത്. കാതോലിക്, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ബിലീവേഴ്സ് ചര്‍ച്ച്, വിവിധ സ്വതന്ത്ര സഭകള്‍ എന്നിവയുടെ ബിഷപ്പുമാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ആരംഭിക്കുന്ന കത്തില്‍ യോജിപ്പിന്റെ ലോകമാണ് ആവശ്യമെന്നും വിഭജനത്തിന്റെ മതിലുകളുടെ നിര്‍മ്മാണമല്ല വേണ്ടതെന്നും പറയുന്നു. ക്രൈസ്തവ സഭകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ വിഷയമെത്തിക്കാനും പരിഹാരം കാണാനും തനിക്ക് സാധിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
കണ്ണന്താനം ചൂണ്ടിക്കാട്ടിയ നേട്ടങ്ങള്‍
5.8 കോടി പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു.
9.5 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു
സാമ്പത്തികമായി പിന്നാക്കമുള്ള 30 കോടി പേര്‍ക്ക് സൗജന്യമായി ബാങ്ക് അക്കൗണ്ടുകള്‍
5.33 ലക്ഷം കോടി രൂപ സബ്സിഡി തുക സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് നേരിട്ട് വിതരണം ചെയ്തു
മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു
സാമ്പത്തികമായി പിന്നാക്കമുള്ള 2.63 കോടി പേര്‍ക്ക് വൈദ്യുതി കണക്ഷന്
സാമ്പത്തികമായി പിന്നാക്കമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും 12 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
മുന്നൂറു രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ
പാവപ്പെട്ടവര്‍ക്കായി അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായ പദ്ധതി
പാവപ്പെട്ടവര്‍ക്ക് 1.30 കോടി വീടുകള്‍ നിര്‍മ്മിച്ചു
Discussion about this post