‘ശരണം വിളിക്ക് വിലക്ക്, അയ്യപ്പൻറെ കുടുംബക്കാർ വേണ്ട, തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കും ‘ പരിഹാസവുമായി കെ സുരേന്ദ്രൻ

  0

  പത്തനംതിട്ട: നടയടക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ തീരുമാനങ്ങളുമായി സർക്കാരും പോലീസും. ശബരിമല ആചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ തിരുവാഭരണ ഘോഷയാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ വെച്ചതോടെ ഭക്തരുടെ വികാരം കൂടുതൽ വ്രണപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിലോ സമരത്തിലോ പങ്കെടുത്ത ആരും തന്നെ ഘോഷയാത്ര സംഘത്തില്‍ ഉണ്ടായിരിക്കാൻ പാടില്ലെന്നായിരുന്നു പോലീസ് മേധാവിയുടെ ഉത്തരവ്.

  പൊലീസുകാര്‍ക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കെ തിരുവാഭരണ ഘോഷയെ അനുഗമിക്കാവു എന്നാണ് പൊലീസ് നിര്‍ദ്ദേശം. ഇതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. അയ്യപ്പന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കുമെന്നായിരുന്നു ഇതിനെതിരായ സുരേന്ദ്രന്റെ വാക്കുകള്‍. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും.

  ശരണം വിളിക്കാനും വിലക്കുണ്ടത്രേ എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ഇതിനെതിരെ പ​ന്ത​ളം കൊട്ടാരവും രംഗത്തെത്തി. പേ​ട​ക സം​ഘത്തിലെ അംഗങ്ങളായ 22 അയ്യപ്പ ഭക്തര്‍ ക​ര്‍ശ​ന​മാ​യ വ്ര​തം എ​ടു​ക്കു​ന്ന​വ​രാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ചി​ല കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത് നി​റ​വേ​റ്റു​ന്ന​ത്. അ​വ​രി​ല്‍ ചി​ല​ര്‍ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി കേ​സി​ല്‍ പെ​ട്ടു​പോ​യി എ​ന്നു​ള്ള​തു കൊ​ണ്ട് അ​വ​രെ അ​ക​റ്റി നി​ര്‍ത്താ​ന്‍ നി​ല​വി​ലെ സ്ഥി​തി അ​നു​സ​രി​ച്ച്‌ ക​ഴി​യി​ല്ലെ​ന്നും ശ​ശി​കു​മാ​ര വ​ര്‍മ്മ പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്താ​ന്‍ ത​ന്നെ​യാ​ണ് കൊ​ട്ടാ​ര​ത്തി​ന്‍റെ തീ​രു​മാ​നം.

  വൈകിയ വേ​ള​യി​ലെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. രാ​ഘ​വ​ര്‍മ്മ രാ​ജ​യാ​ണ് ഇ​ത്ത​വ​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്ന പ​ന്ത​ളം കൊ​ട്ടാ​ര പ്ര​തി​നി​ധി. ആ​ചാ​ര സം​ര​ക്ഷ​ണ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹ​വും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലായി ചുമന്ന് ശബരിമലയില്‍ എത്തിച്ച്‌ ഭഗവാന് ധരിക്കാന്‍ നല്‍കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

  അത്തരം ഒരു ആചാരത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്നും വൃതമെടുത്ത് അതിന്റെ ഭാഗമാകണമെന്നും തീരുമാനിക്കുന്നത് പന്തളം വലിയ കോയിക്കല്‍ കൊട്ടാരമാണ്. കൊട്ടാരത്തിന്റെ അധികാര പരിധിയില്‍ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി.അങ്ങനെ പതിറ്റാണ്ടുകളായി നടന്നുവരുന്ന ഒരു ആചാരം അലങ്കോലപ്പെടുത്തുക എന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കൊട്ടാരത്തിന്റെ ആരോപണം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  8 × 14 =