കൊച്ചി: സിപിഎം സൈദ്ധാന്തികന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ ഹിന്ദു വിരുദ്ധതക്ക് ചുട്ട മറുപടി നല്കി ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഇസ്ലാമിലേക്ക് മതം മാറുകയെന്നതാണ് നവോത്ഥാന ബദലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രമുഖ ദേശീയ ദിനപത്രത്തില്‍ എഴുതിയതിനെതിരെയാണ് സുരേന്ദ്രന് രംഗത്തെത്തിയത്. ‘ഇസ്ലാമിലേക്ക് മതം മാറുക’ അതായിരുന്നു ‘നവോത്ഥാനം’ മുന്നോട്ട് വച്ചൊരു ‘ബദല്‍’ എന്നത് നാം സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞിരിക്കുന്നു. കെ.ഇ.എന്‍ ലേഖനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആര്‍എസ്എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂവെന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
നവോത്ഥാനത്തിനെന്ന പേരില്‍ സിപിഎമ്മും സര്‍ക്കാരും കൊട്ടിഘോഷിച്ച് വനിതാമതില്‍ നടത്തിയ ദിവസമാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം വന്നത്. മതപരിവര്‍ത്തന ശക്തികളെ എതിര്‍ത്ത ശ്രീനാരായണഗുരുദേവനെ പോലും തെറ്റായി ചിത്രീകരിച്ച് ഇസ്ലാമികവല്‍ക്കരണത്തെ മഹത്വവല്ക്കരിക്കാനും കെഇഎന്‍ ലേഖനത്തില്‍ ശ്രമിക്കുന്നു. ശബരിമലയിലെ ആചാരലംഘനത്തിന് സിപിഎമ്മും സര്‍ക്കാരും സന്നാഹമൊരുക്കുന്നതിന്റെ യഥാര്‍ത്ഥ്യ ലക്ഷ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ മാധ്യമപ്രവര്‍ത്തകരാരും സി.പി.എം നേതാവ് കെ.ഇ.എന്‍ കുഞ്ഞമ്മദ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ഈ ലേഖനം കണ്ടുകാണില്ല. തങ്ങള്‍ കൊട്ടിഘോഷിക്കുന്ന നവോത്ഥാനത്തിന്റെ ലക്ഷ്യം ഇസ്ളാമിലേക്കുള്ള മതപരിവര്‍ത്തനം തന്നെയാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. മതപരിവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത് ജാതിസംഘടനകളാണെന്നും. അപ്പോള്‍ ശബരിമല വിശ്വാസം തകര്‍ക്കണം, ഹിന്ദുക്കളുടെ ആത്മവിശ്വാസം തകര്‍ക്കണം, അതിലൂടെ ഹിന്ദുക്കളെ മതം മാറ്റണം. എന്തു സുന്ദരമായ സ്വപ്നം കുഞ്ഞമ്മദേ. സി.പി.എമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആര്.എസ്.എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ. മതിലു കെട്ടാന്‍ പോയവരൊക്കെ ഇതൊക്കെ ഒന്നു കാണണം. ഈ ചെകുത്താന്മാരുടെ ഉള്ളിലിരിപ്പ്.
Discussion about this post