കൊച്ചി: പണിമുടക്കില്‍ രോഗികള്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ പ്രാതല്‍ വിതരണം. എറണാകുളം ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് വര്‍ഷങ്ങളായി സേവാഭാരതി പ്രാതല്‍ വിതരണം നടത്തി വരുന്നത്. പണിമുടക്കായ ഇന്നും ഇത് മാറ്റമില്ലാതെ തുടര്‍ന്നു. പണിമുടക്കില്‍ ദുരിതമനുഭവിച്ച നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമായി. ആശുപത്രി പരിസരത്തെ കടകള്‍ പണിമുക്ക് അനുകൂലികള്‍ അടപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് കെമാല്‍പാഷ, എസ്.ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ നേരത്തെ സേവാഭാരതിയുടെ പ്രാതല്‍ വിതരണത്തില്‍ പങ്കാളികളായിരുന്നു.
Discussion about this post