കൊച്ചി: സിപിഎം സൈബര്‍ പ്രവര്‍ത്തകയും അധ്യാപികയുമായ ദീപാ നിശാന്ത് വീണ്ടും കോപ്പിയടി വിവാദത്തില്‍. തൃശൂര്‍ കേരള വര്‍മ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശരത് ചന്ദ്രന് പഠനകാലത്ത് യുവജനോത്സവത്തോടനുബന്ധിച്ച സംഘടിപ്പിച്ച മത്സരത്തില്‍ എഴുതിയ കവിതയിലെ വരികള്‍ അടിച്ചുമാറ്റി ഫേസ്ബുക്കില്‍ ബയോ ആക്കുകയാണ് ഇത്തവണ ദീപ ചെയ്തത്. പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്ത് വേണം മടങ്ങാന്‍ എന്ന വരികളാണ് കോപ്പിയടിച്ചത്.
ദീപയടി സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി. ശരത് ചന്ദ്രന് ക്രെഡിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തി. എന്നാല്‍ തന്റെ വരികളാണെന്ന് അവകാശപ്പെട്ടിട്ടില്ല എന്നായിരുന്നു ദീപയുടെ മറുപടി. സ്വന്തം എഴുതിയതാണെന്ന് വിചാരിച്ചാല്‍ അത് മറ്റുള്ളവരുടെ തെറ്റാണെന്ന് പറഞ്ഞൊഴിയുന്നത് ധാര്‍മ്മികതയല്ലെന്ന് നിരവധി പേര് ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് നല്കുന്നതില് എന്തിനാണ് മടിക്കുന്നതെന്നും ചോദ്യമുയര്‍ന്നു. കോപ്പിയടി പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉണ്ടാക്കിക്കോളൂ എന്നായിരുന്നു വെല്ലുവിളിയെങ്കിലും ഇതിന് പിന്നാലെ ബയോ മുക്കി. ഇത്രയും നാണമില്ലാത്ത ഒരാളാണോ ടീച്ചറെന്ന അത്ഭുതത്തിലാണ് സോഷ്യല്‍ മീഡിയ.
നേരത്തെ യുവകവിയായ കലേഷിന്റെ കവിത അടിച്ചുമാറ്റി ദീപ അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കാമുകനായ ഇടത് സൈദ്ധാന്തികന്‍ ശ്രീചിത്രന് പ്രണയലേഖനമായി നല്‍കിയതാണ് കവിതയെന്ന് വെളിപ്പെടുത്തി ദീപയും രംഗത്തെത്തി. വൈകാരിക പരിസരം, കുടുംബം തകരും എന്നൊക്കെയുള്ള ദീപയുടെ വിലാപം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരെയും പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് സംഘടനകള്‍ നിര്‍ത്തി. നാണക്കേട് കാരണം ഏറെക്കാലം ഫേസ്ബുക്കില്‍ ഇല്ലാതിരുന്ന ദീപ അടുത്തിടെയാണ് സജീവമായത്. സംസ്ഥാന കലോത്സവത്തില്‍ വിധി കര്‍ത്താവായി എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആട്ടിയോടിക്കുകയും ചെയ്തു. കവിതാ മോഷണത്തിന് ശേഷം രചനകള്‍ മോഷ്ടിക്കുന്നതിനെ ദീപയടി എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്.
Discussion about this post