ന്യൂദല്‍ഹി: 11 കോടി അംഗങ്ങളെ ചേര്‍ത്ത് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ ബിജെപി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. പത്ത് കോടി കുടുംബങ്ങളെ ബിജെപിയാക്കാനാണ് മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. ഇനിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഇന്നലെ ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ അവതരിപ്പിച്ചു.
മേരാ പരിവാര്‍ ബിജെപി പരിവാര്‍ എന്നാണ് മുദ്രാവാക്യം. നിലവില്‍ രണ്ട് കോടി കുടുംബങ്ങളാണ് ബിജെപിയിലുള്ളത്. ഓരോ കുടുംബവും അഞ്ച് കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്ത് ബിജെപിയില്‍ ചേര്‍ക്കും. 25 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെയാണ് പരിപാടിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ അധ്യക്ഷന്‍ മുതല്‍ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ പങ്കാളികളാകും. ബിജെപിയില്‍ ചേരുന്ന കുടുംബത്തിന്റെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും. പാര്‍ട്ടിയുടെ കൊടിയും നാട്ടും.
ഓരോ തലത്തിലും ഇതിനായി ഇന്‍ചാര്‍ജ്ജുമാരെ നിയമിക്കും. ഇവര്‍ക്ക് പരിശീലനം നല്‍കും. കുടുംബങ്ങളെ കണ്ടെത്തുന്ന ചുമതല ഇന്ചാര്ജ്ജുമാര്ക്കാണ്. തെരഞ്ഞെടുപ്പിന് സജ്ജമാകണമെന്ന് അമിത് ഷാ ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍, പ്രധാനമന്ത്രിയുടെ പ്രതിഛായ, കോണ്‍ഗ്രസ്സിന്റെ അഴിമതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രചാരണം നടത്തും. മോര്‍ച്ചകളുടെ സംഘടനാ പ്രവര്‍ത്തനം ബൂത്ത് തലം മുതല്‍ ശക്തമാക്കും. കേരളത്തില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള, സംഘടനാ സെക്രട്ടറി, എം. ഗണേഷ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, തെലങ്കാന പ്രഭാരി പി.കെ കൃഷ്ണദാസ്, ആന്ധ്ര പ്രഭാരി വി. മുരളീധരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post