ന്യദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഘപരിവാര്‍ നടത്തുന്ന സങ്കല്‍പ്പ് യാത്ര ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലും പര്യടനം നടത്തി. കാവിക്കൊടികളേന്തിയ ട്രക്കും ഇരുപതോളം വാഹനങ്ങളും നൂറോളം പ്രവര്‍ത്തകരുമാണ് പരിപാടിയിലുണ്ടായത്. രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന് മുദ്രാവാക്യം മുഴക്കിയ ഒരു മണിക്കൂറോളം ക്യാംപസില്‍ പര്യടനം നടത്തി. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു റാലി ക്യാംപസില്‍ കാണുന്നതെന്ന് അധ്യാപകന് രോഹിത് ആസാദ് പ്രതികരിച്ചു. അനുമതി ഉണ്ടായിരുന്നില്ലെന്നും അനധികൃതമായാണ് റാലി നടത്തിയതെന്നും ഇടത് സംഘടനകള്‍ ആരോപിച്ചു. ജനാധിപത്യപരമായി റാലി നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് എബിവിപി ചോദിച്ചു.
തീവ്ര മുസ്ലിം- ഇടത് സംഘടനകള്‍ തങ്ങളുടെ സാമ്രാജ്യമായി അവകാശപ്പെട്ടിരുന്ന ജെഎന്‍യുവില്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള റാലി നടന്നത് അവര്‍ക്ക് ക്ഷീണമായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗുരുവിന് 2016ല്‍ ഇടത്-മുസ്ലിം സംഘടനകള്‍ ജെഎന്‍യുവില്‍ അനുസ്മരണം സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് ശേഷം എബിവിപി ക്യാംപസില്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. നേരത്തെ ഒറ്റക്ക് മത്സരിച്ചിരുന്ന ഇടത് സംഘടനകള്‍ ഇപ്പോള്‍ എബിവിപിയെ നേരിടാന്‍ സഖ്യമുണ്ടാക്കിയാണ് കളത്തിലിറങ്ങുന്നത്.
Discussion about this post