ഫേസ്ബുക്ക് പോസ്റ്റ് – കെ.എം.ഷാജഹാൻ
ഡോ.ടി.എൻ.സീമ.മുൻ രാജ്യസഭാംഗം.വലിയ തുക പെൻഷൻ. മറ്റ് ഒട്ടേറെ ആനുകൂല്യങ്ങൾ.ഇപ്പോൾ ഹരിത മിഷൻ വൈസ് ചെയർമാൻ. പഴ്സണൽ സ്റ്റാഫ്, സർക്കാർ വാഹനം, വൻ തുക ശമ്പളം, മറ്റ് ഒട്ടേറെ ആനുകൂല്യങ്ങൾ.
ഭർത്താവ് ജി ജയരാജ്.സിഡിറ്റ് എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ രജിസ്ട്രാറായിരുന്നു.രജിസ്ട്രാറായിരിക്കെ, സിഡിറ്റ് ഡയറക്ടറുടെ ശമ്പളം 2 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി.റിട്ടയർ ചെയ്തതിനെ തുടർന്ന് അദ്ദേഹം തന്നെ സിഡിറ്റ് ഡയറക്ടറായി.
ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. തീരുമാനം എതിരാകും എന്ന് കണ്ട് ജയരാജിനെ സർക്കാർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു.
പക്ഷേ സിഡിറ്റ് രജിസ്ട്രാർക്ക് ജയരാജിനോടുള്ള സ്നേഹ ബഹുമാനം അവസാനിക്കുന്നില്ല.ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ജയരാജിന്, വിവാദ നിയമന കാലയളവിലേക്ക് സിഡിറ്റ് രജിസ്ട്രാർ ഒന്നര മാസത്തെ ശമ്പളമായി 3.10 ലക്ഷം രൂപ അനുവദിച്ചു!
ഇതാണ് സി പി എം കാരാവുന്നതിൻ്റെ ഗുണം!ഭാര്യക്ക് ഗുണം!ഭർത്താവിന് ഗുണം!റിട്ടയർ ചെയ്താലും ഗുണം!അനധികൃത നിയമനമായതിനാൽ സ്ഥാനത്ത് നിന്ന് നീക്കിയാലും ഗുണം!
Discussion about this post