എന്തിനാണ് ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചത്? പെരുന്നാള്‍ ഇളവില്‍ ചോദ്യവുമായി സന്തോഷ് കീഴാറ്റൂര്‍

    കണ്ണൂര്‍: പെരുന്നാളിന് ലോക്ക്ഡൗണില്‍ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാളെ എന്തിനാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു. ഇടത് സഹയാത്രികനായ സന്തോഷ് ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുത്ത ചിത്രം അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പിണറായി വിജയനെ പുകഴ്ത്തിയും പോസ്റ്റിട്ടിരുന്നു.
    കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പെരുന്നാളിന് രാത്രി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിലും ഇളവുണ്ടാകും. മുസ്ലിം പ്രീണനമാണെന്നും പെരുന്നാളിന് കൊറോണ അവധിയാകുമോയെന്നും സമൂഹമാധ്യമങ്ങളില്‍ പരിഹാസമുയര്‍ന്നിട്ടുണ്ട്.