അര്‍ബന്‍ നക്‌സലുകളുടെ മുഖംമൂടി അഴിയുന്നു; അഞ്ജനക്കെതിരായ പീഡന ശ്രമം അറിഞ്ഞിരുന്നുവെന്ന് ഗാര്‍ഗി

    കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ അര്‍ബന്‍ നക്‌സലുകളുടെ മുഖംമൂടി അഴിയുന്നു. അഞ്ജനക്കെതിരെ ഗോവയില്‍ വച്ചുണ്ടായ പീഡന ശ്രമം അറിഞ്ഞിരുന്നുവെന്ന് ഗാര്‍ഗി പറഞ്ഞു. 24 ന്യൂസിലെ ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍. അഞ്ജന ഹരീഷ്‌നെതിരെ ഗോവയില്‍ വെച്ചു നടന്ന പീഡന ശ്രമത്തെപ്പറ്റി ലീഗല്‍ കസ്റ്റോഡിയനായ ഗാര്‍ഗ്ഗി അറിഞ്ഞിട്ടുണ്ടോയെന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ചോദിച്ചു.
    ”ഹാ….എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു… ഞാന്‍ എന്നും വിളിച്ച് സംസാരിക്കാറുള്ള കുട്ടിയാണ്. പീഡനശ്രമം എങ്ങനെയാണ് ഉണ്ടായതെന്നും എങ്ങനെയാണ് അവര്‍ ക്‌ളോസ് ചെയ്തത് എന്നും എനിക്ക് നന്നായി അറിയാം”. ഗാര്‍ഗി പറഞ്ഞു. ഇതോടെ ഇത് ബ്രേക്ക് ത്രൂ ആണെന്ന് അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി. എന്ത് ബ്രെയ്ക്ക് ത്രൂ എന്നാണ് പറയുന്നതെന്ന് ചോദിച്ച് ഗാര്‍ഗി രംഗത്തെത്തി. പീഡന ശ്രമം നടത്തിയ ആള്‍ ഞങ്ങളുടെ കൂട്ടത്തില്‍പ്പട്ട ആരും അല്ലെന്ന് ഗാര്‍ഗി അവകാശപ്പെട്ടു. ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പം മാര്‍ച്ച് 17ന് ഗോവക്ക് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.
    ഇതിന് പിന്നാലെ, ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാന്‍ തയ്യാറാകാത്ത വീട്ടുകാരാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ഗാര്‍ഗി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലേഖനം എഴുതിയിരുന്നു. അതിലൊരിടത്തും പീഡന ശ്രമം ഉണ്ടായതായി പറയുന്നില്ല. നേരത്തെ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ അഞ്ജനയെ പോലീസ് ഹോസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അമ്മയെ ഉപേക്ഷിച്ച് ഗാര്‍ഗിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ നിയമപരമായ രക്ഷിതാവാണ് ഗാര്‍ഗിയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പീഡന ശ്രമം പോലീസില്‍ അറിയിക്കാന്‍ ഗാര്‍ഗി തയ്യാറാകാത്തും സംശയം ജനിപ്പിക്കുന്നു. നക്‌സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി.
    ബൈസെക്ഷ്വലായതിനാല്‍ അഞ്ജനയെ മാനസിക രോഗ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നുവെന്ന ഗാര്‍ഗിയുടെ വാദവും അമ്മ മിനി തള്ളി. മകള്‍ മയക്കു മരുന്നിന് അടിമയായിരുന്നു. ശാരീരികമായി അവശയായ നിലയിലാണ് അവളെ തിരിച്ചുകിട്ടിയത്. ഇതിനാണ് ചികിത്സ നടത്തിയത്. തന്റേടിയായ കുട്ടിയായിരുന്നു അഞ്ജന. അവള്‍ ആത്മഹത്യ ചെയ്യില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. ക്രിക്കറ്റ് ടീമിലും ഗുസ്തിയിലും എന്‍സിസിയിലും കഴിവ് തെളിയിച്ചിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ഐഎഎസ് നേടാനായിരുന്നു ആഗ്രഹം. എന്നാല്‍ ചതിക്കുഴില്‍പ്പെട്ടു.
    മരിക്കുന്നതിന് തലേന്ന് വിളിച്ച് നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുമെന്നും അമ്മ പറയുന്നത് പോലെ ജീവിച്ചോളാമെന്നും പറഞ്ഞിരുന്നു. കുടുംബത്തിന്റെ സ്വപ്നമാണ് അവര്‍ തല്ലിക്കൊഴിച്ചത്. ഇനി ഒരമ്മക്കും ഈ ഗതി വരരുത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അമ്മ ആവശ്യപ്പെട്ടു.