യാത്രക്കിടെ പ്രസവവേദന, തുണയായത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; ദൈവമെന്ന് വാഴ്ത്തി മുസ്ലിം ദമ്പതികള്‍

    മുംബൈ: താങ്കള്‍ ദൈവമാണ്… ഇസ്രത്തും ഭര്‍ത്താവ് നൂര്‍ മുഹമ്മദും കൈകൂപ്പി ആര്‍എസ്എസ് പ്രവര്‍ത്തകനായ കവി കസാറിനോട് പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരനായ മകന്‍ മുഹമ്മദ് നുമാനൊപ്പം ഉത്തര്‍ പ്രദേശിലേക്ക് നടന്നുപോവുകയായിരുന്നു ഇവര്‍. ജല്‍ഗാവിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ ഇസ്രത്തിന് പ്രസവവേദന തുടങ്ങി. യാത്ര തുടരാനാകാതെ അവര്‍ വഴിയരികില്‍ ഇരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സമീപത്തുള്ള ആര്‍എസ്എസ്സിന്റെ സേവന കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് നടന്നുപോവുന്ന നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ കേന്ദ്രം ആശ്രയമായിട്ടുണ്ട്. ഇവിടുത്തെ പ്രവര്‍ത്തകനായ കവി കസാര്‍ ഉടന്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി. ആംബുലന്‍സില്‍ വച്ച് ഇസ്രത്ത് പ്രസവിച്ചു. പിന്നീട് അമ്മയെയും കുഞ്ഞിനെയും സംഘചാലകായ ഡോ.വിലാസ് ഭോലെ നേതൃത്വം നല്‍കുന്ന ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം ഗോദാവരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യസമയത്തുള്ള കവി കസാറിന്റെ ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് ആര്‍എസ്എസ്സിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും നടന്നുവരികയാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, മരുന്ന്, മാസ്‌ക് എന്നിവ വിതരണം ചെയ്തു.


    Warning: Creating default object from empty value in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 18