ആയുർവേദ പരിചയം: എല്ലാ രോഗങ്ങളുടെയും കാരണം

  ആയുർവേദത്തിലെ ഗഹനമായ പാഠഭാഗങ്ങൾ ലളിതമായ അവതരണത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വയനാട് ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനും മുഖ്യ ചികിത്സകനുമായ ഡോ. ഷാരോൺ ജി കൈതവന.

  എല്ലാ രോഗങ്ങളും വർദ്ധിക്കുന്നത് ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മൂലമാണ്. ആയുർവ്വേദപ്രകാരം ഇതിന്ടെ കാരണം പറഞ്ഞിരിക്കുന്നത് മിഥ്യാഹാരവിഹാരം എന്നാണ് അതായത് ശരിയായ രീതിയിലല്ലാത്ത ആഹാരവും വിഹാരവും മൂലം.

  രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് മൂന്നായി തരം തിരിക്കാം

  1. ഇന്ദ്രിയങ്ങളുടെ അനുചിതമായ ഉപയോഗം
  2. തെറ്റായ ശാരീരിക കർമ്മങ്ങൾ
  3. കാലത്തിനനുസരിച് ഉള്ള മാറ്റങ്ങൾ
  4. ഇന്ദ്രിയങ്ങളുടെ അനുചിതമായ ഉപയോഗം:
   അനാരോഗ്യകരമായ ഇന്ദ്രിയങ്ങളുടെ സമ്പർക്കം (രുചി, സ്പർശം, കാഴ്ച, ശബ്ദം,വാസന). ഉദാഹരണത്തിന്, ശ്രവണേന്ദ്രിയം നോക്കുക ആണെങ്കിൽ ഉച്ചത്തിലുള്ള ശബ്‌ദം കേൾക്കുന്നത്, ശബ്ദ മലിനീകരണം ഉള്ള സ്ഥലത്തു ജീവിക്കുന്ന വ്യക്തി എന്നിവർക്ക് മനസ്സിനും ശരീരത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാണുന്നു. സ്പർശനേന്ദ്രിയത്തിന്ടെ കാര്യം നോക്കുകയാണെങ്കിൽ രാസവസ്തുക്കൾ കൈകാര്യം ചെയുക , ചൂടുള്ള വസ്തുക്കൾ, അല്ലെങ്കിൽ അമിതമായ തണുത്ത വസ്തുക്കൾ സ്ഥിരമായി കൈകാര്യം ചെയുന്നവർക് ത്വക് രോഗങ്ങൾ കൂടുതലായും വരാനുള്ള സാധ്യത ഉണ്ട് . കണ്ണിന്ടെ കാര്യം നോക്കിയാൽ സൂര്യനെ ഉറ്റുനോക്കുന്നതുപോലുള്ള വളരെ പ്രകാശം കൂടിയ വസ്തുക്കളെ നോക്കുന്നതും തീരെ പ്രകാശം കുറഞ്ഞ സ്ഥലത്തു സൂക്ഷ്മമായി ചെയ്യണ്ട കാര്യങ്ങൾ ചെയ്യുന്നതും കാഴ്ചക്കുറവിനു കാരണമാക്കുന്നു. .
  5. തെറ്റായ ശാരീരിക കർമ്മങ്ങൾ :
   ശരീരം, സംസാരം, മനസ്സ് എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന തെറ്റായ കർമ്മങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ദോഷകരമായ അല്ലെങ്കിൽ അനാരോഗ്യകരമായ പെരുമാറ്റം, പ്രേരണ, ഭാവം, ആശങ്ക,വികാരങ്ങൾ, ചിന്തകളും തീരുമാനങ്ങളും രോഗങ്ങളിലേക്ക് നയിക്കുന്നു. അല്പം ഫിലോസോഫിക്കൽ ആയി പറഞ്ഞാൽ ആരെങ്കിലും അല്ലെങ്കിൽ എന്തും തന്നിൽ നിന്ന് വേറിട്ടതാണെന്ന് വിശ്വസിക്കുന്നതാണ് ആദ്യത്തെ ഇന്റലക്ച്യുൽ എറർ .ഇതാണ് ആദ്യത്തെ രോഗ കാരണം എന്ന് ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു. കൂടാതെ ദൈവവിശ്വാസം നഷ്ടപ്പെടുന്നതും ആയുർവേദ ശാസ്ത്ര പ്രകാരം ഒരു രോഗ കാരണമായി പറയപ്പെടുന്നു.
  6. കാലത്തിനനുസരിച് ഉള്ള മാറ്റങ്ങൾ:
   ആയുർവേദ പ്രകാരം പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ട കിടക്കുന്നവയാണ് അതിനാൽ പ്രകൃതിയിലുള്ള മാറ്റങ്ങൾക്കനുസരിച് മനുഷ്യ ശരീരത്തിലും മാറ്റങ്ങൾ കാണുന്നു. ഉദാഹരണത്തിന് വേനൽക്കാലം ചൂട് കൂടുന്നതിനാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുന്നു. ഇതു വാത ദോഷത്തിന്ടെ വർധനക്ക് കാരണമാകുന്നു. പ്രകൃതിയിലെ മാറ്റങ്ങൾക് അനുസരിച്ച് നമ്മൾ നമ്മുടെ ജീവിത രീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആയുർവേദ ശാസ്ത്രത്തിൽ ഋതു‌ചര്യ എന്ന ഭാഗം തന്നെ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നവയാണ്

  ഈ മൂന്ന് കാരണങ്ങളെയും ഒഴിവാക്കുകയാണെങ്കിൽ തികഞ്ഞ ആരോഗ്യമുള്ള ഒരു വ്യക്തിയായി നമുക്ക് ജീവിക്കാൻ സാധിക്കും.


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21