ക്ഷേത്രഭൂമി പാട്ടത്തിന്, ദേവന് സമര്‍പ്പിച്ച നിലവിളക്കുകള്‍ വില്‍പ്പനക്ക്; വീണ്ടും ഹിന്ദു വിരുദ്ധ നിലപാടുമായി പിണറായി സര്‍ക്കാര്‍

    കൊച്ചി: കൊറോണയുടെ മറവില്‍ ക്ഷേത്ര കൊള്ളക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേത്ര ഭൂമി ദേവഹരിതം പദ്ധതിയുടെ മറവില്‍ പാട്ടത്തിന് നല്‍കാനും ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് ന്യായീകരണം. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും പാത്രങ്ങളും കണക്കെടുപ്പ് തുടങ്ങി. വലിയ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വിളക്കുകള്‍ ഉള്ളത്. ഇത് വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്.
    സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര വിരുദ്ധ നിലപാട് തിരുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെ നശിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ഭക്തജന സംഘടനകളുമായി ആലോചിക്കാതെ രാഷ്ട്രീയ നേതാക്കളുടെ താത്പര്യത്തിനനുസരിച്ച് ബോര്‍ഡ് തീരുമാനമെടുക്കുന്നത് ശരില്ല. ലോക്ക്ഡൗണ്‍ മറയാക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനാണ് നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. അദ്ദേഹം ചൂണ്ടിക്കാട്ടി.