സംസ്ഥാന സര്‍ക്കാര്‍ കനിഞ്ഞില്ല; രക്ഷയായത് കെ.സുരേന്ദ്രന്‍: മനിലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് – വീഡിയോ

    കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് ഫിലിപ്പീന്‍സിലെ മനിലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്. 250 ഓളം വിദ്യാര്‍ത്ഥികളാണ് കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലെത്തുന്നത്. കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും അവര്‍ കനിഞ്ഞില്ല. തുടര്‍ന്നാണ് ഇവര്‍ സുരേന്ദ്രനോട് സഹായം തേടിയത്. സുരേന്ദ്രന്‍ വിഷയം വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മുന്നിലെത്തിച്ചതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. കെ.സുരേന്ദ്രനും വി.മുരളീധരനും നന്ദി അറിയിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തെ ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്കും സുരേന്ദ്രന്റെ ഇടപെടല്‍ തുണയായിരുന്നു.


    Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21