സ്പ്രിങ്ക്ലെർ അഴിമതി : അന്വേഷണ കമ്മീഷൻ അദ്ധ്യക്ഷൻ മാധവൻ നമ്പ്യാർ മുഖ്യമന്ത്രിയുടെ സ്വന്തം ആൾ

    കൊറോണ വൈറസിൻ്റെ മറവിൽ കേരളത്തിലെ ജനങളുടെ ഡാറ്റ മോഷണം നടത്താൻ അമേരിക്കൻ തട്ടിപ്പ് കമ്പനിയായ സ്പ്രിങ്ക്ലറിന് ഐ ടി സെക്രട്ടറി ഒപ്പുവെച്ച് നൽകിയ കരാറിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കുന്നതിന് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷണൻ്റെ അദ്ധ്യക്ഷൻ എം. മാധവൻ നമ്പ്യാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആൾ

    കേന്ദ്ര സർക്കാർ സേവനത്തിനു ശേഷം റിട്ടയർ ചെയ്ത ഈ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവൻ ആയതുകൊണ്ടാണ് കണ്ണൂർ എയർപോർട്ടിന്റെ ഡയറക്ടറായി സംസ്ഥാന സർക്കാർ നിയമിച്ചിരിക്കുന്നത്.

    മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ എയർപോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമായ മാധവൻ നമ്പ്യാരെ അന്വേഷണ കമ്മീഷൻ ആയി നിയമിച്ചത് വരും ദിവസങ്ങളിൽ വിവാദത്തിനു തിരി കൊളുത്തും. മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണത്തെ കുറിച്ചും, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ ടി വകുപ്പിൻ്റെ നിയമ വിരുദ്ധ നടപടി അന്വേഷിക്കുവാനും മുഖ്യമന്ത്രി ചെയർമാനായ എയർപോർട്ടിന്റെ ഡയറക്ടറെ തന്നെ അദ്ദേഹം കണ്ടുപിടിച്ചു അന്വേഷണ കമ്മീഷനായി നിയമിച്ചതിലൂടെ ഈ അന്വേഷണ കമ്മീഷനിലുള്ള ജനങളുടെ വിശ്വാസം നഷ്ടപ്പട്ടിരിക്കുകയാണ്.

    മാധവൻ നമ്പ്യാരെ അന്വേഷണ കമ്മീഷനായി നിയമിച്ചു കൊണ്ടുള്ള 20-4-2020(GOMS79/2020) ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ മാധവൻ നമ്പ്യാർ കണ്ണൂർ എയർ പോർട്ടിന്റെ നിലവിൽ ഡയറക്ടറാണെന്ന വിവരം മറച്ചുവെച്ചു

    കൂടാതെ, ഇന്നലെ വൈകുന്നേരം 6 മണിക്കുള്ള പതിവ് വാർത്ത സമ്മേളനത്തിൽ മാധവൻ നമ്പ്യാർ പ്രഗത്ഭനായ കേന്ദ്ര ഗവണ്മെന്റ് ഐ ടി സെക്രട്ടറി ആയിരുന്നു തുടങ്ങിയ ഒരുപാട് ഗുണഗണങ്ങൾ മുഖ്യമന്ത്രി പറഞ്ഞുവെച്ചു എന്നാൽ, മാധവൻ നമ്പ്യാർ, താൻ ചെയർമാനായ കണ്ണൂർ എയർപോർട്ടിന്റെ ഡയറക്ടറാണെന്നുള്ള വിവരം മുഖ്യമന്ത്രി ബോധപൂർവ്വം ഒഴിവാക്കുകയും ചെയ്തു.