അവള്‍ ആത്മഹത്യ ചെയ്യില്ല, കൊന്നതാണ്, ഇനി ഒരമ്മക്കും ഈ ഗതി വരരുത്; കണ്ണീരോടെ അഞ്ജനയുടെ അമ്മ

    കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി അമ്മ മിനി. തന്റേടിയായ കുട്ടിയായിരുന്നു അഞ്ജനയെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കിയായിരുന്നു മകള്‍. ക്രിക്കറ്റ് ടീമിലും ഗുസ്തിയിലും എന്‍സിസിയിലും കഴിവ് തെളിയിച്ചിരുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഐഎഎസ് നേടാനായിരുന്നു ആഗ്രഹം. എന്നാല്‍ ചതിക്കുഴില്‍പ്പെട്ടു.
    മരിക്കുന്നതിന് തലേന്ന് വിളിച്ച് നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുമെന്നും അമ്മ പറയുന്നത് പോലെ ജീവിച്ചോളാമെന്നും പറഞ്ഞിരുന്നു. കുടുംബത്തിന്റെ സ്വപ്‌നമാണ് അവര്‍ തല്ലിക്കൊഴിച്ചത്. ഇനി ഒരമ്മക്കും ഈ ഗതി വരരുത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കണ്ണീരോടെ അവര്‍ ആവശ്യപ്പെട്ടു.
    നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള്‍ അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്. താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.
    നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. ഇവരുള്‍പ്പെട്ട അര്‍ബന്‍ നക്സലുകള്‍ക്കൊപ്പമാണ് അഞ്ജന താമസിച്ചിരുന്നത്. മദ്യപാനത്തിനും അടിമയായിരുന്നു. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്‍സ്ജെന്റര്‍ ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ അര്‍ബന്‍ നക്സലുകള്‍ നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അര്‍ബന്‍ നക്സലുകള്‍ക്കുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.


    Warning: Creating default object from empty value in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 18