സന്നിധാനം: യുവതികളെ സർക്കാർ പിന്തുണയോടെ സന്നിധാനത്തു പ്രവേശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആരവണപ്ലാന്റിലെ 24 ജോലിക്കാർ ജോലി ഉപേക്ഷിച്ചു.സന്നിധാനത്തെ കലാപഭൂമിയാക്കുന്ന നിലപാടുകളോടു യോജിക്കാൻ കഴിയില്ലെന്നും അതിനാൽ മടങ്ങുകയാണെന്നും ഇവർ എഴുതി നൽകുകയും ചെയ്തു. താൽക്കാലിക ജോലിക്കാർ ആണ് ഇവർ.
അരവണ തയാറാക്കാൻ 60 പേരും , പായ്ക്കിങ് വിഭാഗത്തിൽ 150 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലെയും ആളുകളിൽ നിന്നാണ് 24 പേർ പോയത്. ഒരുപാട് തിരക്കുണ്ടാവുന്ന മകരവിളക്കിന്റെ പ്രധാന ദിവസങ്ങളാണ് ഇനി വരുന്നത്. ഈ അവസരത്തിൽ തൊഴിലാളികൾ പോകുന്നത് ദേവസ്വത്തിന് തിരിച്ചടിയാണ്.
Discussion about this post